പാറമ്പുഴ കൂട്ടക്കൊല: തെളിവുകള്‍ ശക്തമല്ളെന്ന് ആക്ഷേപം

കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ കേസില്‍ വാദിഭാഗം സാക്ഷിവിസ്താരം പൂര്‍ത്തിയായി. പാറമ്പുഴ തുരുത്തേല്‍കവല മൂലേപ്പറമ്പില്‍ ലാലസണ്‍ (72), ഭാര്യ പ്രസന്നകുമാരി (57), മകന്‍ പ്രവീണ്‍ (26) എന്നിവരെ 2015 മേയ് 16ന് കൊലപ്പെടുത്തിയ കേസിലാണ് വിസ്താരം പൂര്‍ത്തിയായത്. ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി നരേന്ദ്രകുമാറാണ് പ്രതി. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി മുമ്പാകെയാണ് വാദം പൂര്‍ത്തിയാത്. അന്വേഷണ ഉദ്യോഗസ്ഥനായ പാമ്പാടി സി.ഐ സാജു വര്‍ഗീസിനെ പത്തു ദിവസങ്ങളിലായി 25 മണിക്കൂറോളം വിസ്തരിച്ചിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ഹാജരാക്കാനോ, ഹാജരാക്കിയ തെളിവുകളിലെ വൈരുദ്ധ്യങ്ങള്‍ വിശദീകരിക്കാനോ അന്വേഷണ ഉദ്യോസ്ഥനും പ്രോസിക്യൂഷനും സാധിച്ചില്ളെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് കണ്ടത്തെിയ മുടികള്‍ ആരുടേതെന്ന് അന്വേഷണം നടത്തിയിട്ടില്ല, സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച വിരലടയാളങ്ങളില്‍ പ്രതിയുടെ വിരലടയാളം ഇല്ലായിരുന്നു, പ്രതിയെ തിരിച്ചറിയാന്‍ ഫിറോസാബാദിലേക്ക് കൊണ്ടുപോയ കമ്പനി ജീവനക്കാരനെ സാക്ഷിയാക്കാതിരുന്നതിനെക്കുറിച്ചും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. പ്രവീണിന്‍െറ മരണം ഉറപ്പുവരുത്തിയത് വൈദ്യുതാഘാതമേല്‍പിച്ചാണെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. പ്രതിയെ അറസ്റ്റ് ചെയ്ത സമയത്ത് ശേഖരിച്ച കാല്‍പാടും പ്രതിയുടേതെന്നു പറയുന്ന ചെരിപ്പും വ്യത്യസ്ത അളവിലുള്ളതാണ്. പ്രതി സംഭവസ്ഥലത്തുനിന്നു കടന്നുവെന്ന് പ്രോസിക്യുഷന്‍ പറയുന്ന ഓട്ടോറിക്ഷ കണ്ടത്തൊനോ, ഓട്ടോറിക്ഷാക്കാരനെകണ്ട് അന്വേഷണം നടത്താത്തതിനെക്കുറിച്ചോ വിശദീകരണമില്ല. പ്രോസിക്യുഷന്‍ ഭാഗത്തുനിന്ന് 54 സാക്ഷികളെ വിസ്തരിക്കുകയും 43 തൊണ്ടിമുതലുകളും 60 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഒക്ടോബര്‍ 17ന് ദ്വിഭാഷിയുടെ സഹായത്തോടെ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തും. പ്രോസിക്യുഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യുട്ടര്‍ രഞ്ജിത് ജോണ്‍, പ്രതിക്കുവേണ്ടി അഡ്വ. ജിതേഷ് ജെ. ബാബു എന്നിവര്‍ കോടതിയില്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.