കൊല്ലം: ജില്ല സ്കൂള്‍ കായികമേള ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ശ്രീകല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ഉപജില്ലകളില്‍ നിന്ന് 149 ഇനങ്ങളിലായി 3400 കായികതാരങ്ങള്‍ പങ്കെടുക്കും. മത്സരം നിയന്ത്രിക്കാന്‍ 100 ഒഫിഷ്യല്‍സ് ഉണ്ടാവും. അധ്യാപകരുടെ കായികമേളയും ഇത്തവണ ഉണ്ടാവും. സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കായി രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് നടത്തും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവരാണ് ഡിസംബര്‍ മൂന്നിന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളക്ക് യോഗ്യത നേടുന്നത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ നടക്കും. ബുധനാഴ്ച രാവിലെ 9.30ന് എം. നൗഷാദ് എം.എല്‍.എ മേള ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് സമാപനസമ്മേളനം എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും.100 മീ., 200 മീ., 400 മീ., 600 മീ., 800 മീ., 1500 മീ., 3000 മീ., 5000 മീ. ഓട്ടം, ലോങ്ജംപ്, ഹൈജംപ്, ഡിസ്കസ് ത്രോ, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഹാമര്‍ത്രോ, പോള്‍വാള്‍ട്ട്, ഹര്‍ഡില്‍സ്, ക്രോസ് കണ്‍ട്രി, നടത്തം, ഹാമര്‍ത്രോ, ട്രിപ്പിള്‍ ജംപ്, റിലേ ഇനങ്ങളിലാണ് മത്സരം. പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍. സജീവ്കുമാര്‍, എ. ഷാനവാസ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വര്‍ഗീസ് വൈദ്യന്‍, എ. ഗ്ളാഡിസണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.