പത്തനാപുരം: വനംവകുപ്പിന്‍െറ പത്തനാപുരം ഡിപ്പോയില്‍ തടിലേലം നടക്കാത്തതിനാല്‍ കോടിക്കണക്കിന് രൂപയുടെ തടികള്‍ പാഴാകുന്നു. രണ്ട് വര്‍ഷത്തിലധികമായി ലേലം മുടങ്ങിയിരിക്കുകയാണ്. തെക്കന്‍കേരളത്തില്‍ ഈട്ടിത്തടിലേലം നടക്കുന്ന ഡിപ്പോ കൂടിയാണ് പത്തനാപുരം. ലേലം നടക്കാത്തതിനാല്‍ ഡിപ്പോയുടെ പല ഭാഗങ്ങളിലായി തടികള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ചിതലെടുത്തും മഴ നനഞ്ഞും പല തടികളും നശിച്ചു. വലിയ തടികള്‍ സൂക്ഷിക്കാനായി ലക്ഷങ്ങള്‍ മുടക്കി ഷെഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. ശെന്തുരുണി, അച്ചന്‍കോവില്‍ വനമേഖലകളില്‍ നിന്നാണ് പത്തനാപുരം ഡിപ്പോയിലേക്ക് തടിയത്തെിക്കുന്നത്. പത്തനാപുരത്തിനുപുറമെ വാഴത്തോപ്പിലും ഡിപ്പോ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെ ഓണ്‍ലൈന്‍ വഴി ലേലം ആരംഭിച്ചതും പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായെന്ന് ഡിപ്പോയിലെ തൊഴിലാളികള്‍ പറയുന്നു. മൂന്ന് ഏക്കറിലധികം സ്ഥലത്താണ് ലേല ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നുവരെ ദിവസേന നിരവധിയാളുകള്‍ ഇവിടെ എത്തി തടികള്‍ വാങ്ങിയിരുന്നു. ഇതിനിടെ നഗരഹൃദയത്തില്‍ നൂറ്റാണ്ടുകളായി സ്ഥിതിചെയ്യുന്ന വനംവകുപ്പിന്‍െറ അധീനതയിലുള്ള ഈ ഭൂമി വിവിധ വകുപ്പുകള്‍ തങ്ങളുടെ വികസനപ്രവര്‍ത്തനത്തിനായി ഏറ്റെടുക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ ഡിപ്പോ നിര്‍മാണത്തിനായി ഏറ്റെടുക്കാനായുള്ള പദ്ധതിയാണ് തയാറായിരിക്കുന്നത്. അപൂര്‍വയിനം സസ്യങ്ങളും ചന്ദനമുള്‍പ്പെടെയുള്ള മരങ്ങളും വളരുന്ന ഭൂമി മറ്റ് വകുപ്പുകള്‍ക്ക് കൈമാറിയാല്‍ വനംവകുപ്പിന് വലിയ നഷ്ടം സംഭവിക്കുമെന്ന് പരാതിയുണ്ട്. പുറമെ ഡമ്പിങ് ഡിപ്പോയിലെ ഇരുപതിലധികം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകാനും സാധ്യതയുണ്ട്. നിലവില്‍ ഈട്ടി ഷെഡ് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കെ.എസ്.ആര്‍.ടി.സി വികസനത്തിനായി ആവശ്യപ്പെടുന്നത്. ഇ-ടെന്‍ഡര്‍ തുടങ്ങിയിട്ടും ഇവിടെ ശരിയായരീതിയില്‍ ലേലം നടക്കുന്നില്ളെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഡിപ്പോ നില്‍ക്കുന്ന സ്ഥലം കൈമാറാനുള്ള നീക്കങ്ങളും നടക്കുന്നത്. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന സ്വാഭാവിക വനപ്രദേശം നിലനിര്‍ത്തി വനംവകുപ്പിന്‍െറ അധീനതയില്‍ തല്‍സ്ഥിതി തുടരണമെന്ന ആവശ്യം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.