പുനലൂര്‍: ജനപ്രതിനിധികളടക്കം വാഗ്ദാനം പാലിച്ചില്ല. കഴുതുരുട്ടിയില്‍ റെയില്‍വേ പുറമ്പോക്കിലെ കുടുംബങ്ങളെ ബുധനാഴ്ച റെയില്‍വേ കുടിയൊഴിപ്പിക്കും. മീറ്റര്‍ഗേജ് പാത സ്ഥാപിച്ചത് മുതല്‍ ഇവിടെ താമസിച്ചുവരുന്ന 65 കുടുംബങ്ങളെയാണ് ബുധനാഴ്ച രാവിലെ 10ന് ഒഴിപ്പിക്കുന്നത്. കഴുതുരുട്ടിയില്‍ പുതുതായി നിര്‍മിച്ച അടിപ്പാലത്തിന്‍െറ അപ്രോച്ച് റോഡ് നിര്‍മിക്കാനാണ് ഈ കുടുംബങ്ങളെ ഒഴിപ്പിക്കുന്നത്. റെയില്‍വേ സ്റ്റേഷന് 50 മീറ്റര്‍ ചുറ്റളവിലുള്ളവരാണ് ഈ കുടുംബങ്ങള്‍. മുമ്പ് പലതവണ കുടിയൊഴിയാന്‍ റെയില്‍വേ ഈ കുടുംബങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉള്‍പ്പെടെ ഇടപെട്ട് കുടുംബങ്ങളെ ഒഴിപ്പിക്കാതെ ബദല്‍മാര്‍ഗങ്ങള്‍ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും നടന്നില്ല. പരമാവധി കുടുംബങ്ങളെ ഒഴിപ്പിക്കാതിരിക്കാന്‍ പുനലൂര്‍ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത്, റെയില്‍വേ അധികൃതരുടെ അടക്കം സംയുക്തപരിശോധനയും യോഗവും നടത്തി ചില നിര്‍ദേശങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. പുനരധിവാസപദ്ധതികള്‍ ഇല്ലാത്തതിനാല്‍ ഒഴിപ്പിക്കുന്ന കുടുംബങ്ങള്‍ വഴിയാധാരമാകും. അതേസമയം, പുറമ്പോക്കിലുള്ള പഞ്ചായത്തിന്‍െറ ചില കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതില്‍നിന്ന് താല്‍ക്കാലിക കോടതി സ്റ്റേ വാങ്ങിയതായി അറിയുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തഹസില്‍ദാരടക്കം സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.