കൊട്ടാരക്കര: നവവധു കിണറ്റില്‍ചാടി ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. മുളവന പേരയം സ്വദേശിനി അമ്മുകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ ഓടനാവട്ടം മുട്ടറ പരുത്തന്‍പാറ മേലൂട്ട് മേലതില്‍ ശരത്ചന്ദ്രന്‍ (21), മാതാവ് ഉഷ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. വിവാഹസമയം നല്‍കാമെന്ന് ഏറ്റിരുന്ന രണ്ടര ലക്ഷംരൂപ സ്ത്രീധനത്തുക ആവശ്യപ്പെട്ട് ശരത്ചന്ദ്രനും ഉഷയും യുവതിയെ പീഡിപ്പിച്ചിരുന്നുവത്രെ. തുടര്‍ന്ന് പലതവണ അമ്മു മുളവനയിലെ സ്വന്തം വീട്ടില്‍ പോയി താമസിച്ചിരുന്നു. ഭര്‍തൃവീട്ടുകാരുടെ നിരന്തര മാനസികപീഡനത്തെതുടര്‍ന്ന് അമ്മു ജീവനൊടുക്കുകയായിരുന്നെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈ.എസ്.പി ബി. കൃഷ്ണകുമാറിന്‍െറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എ.എസ്.ഐമാരായ രവികുമാര്‍, നിസാമുദ്ദീന്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ മഞ്ജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.