നോട്ട് അസാധുവാക്കല്‍: പരാതികളില്‍ നടപടിക്ക് നിര്‍ദേശം

കൊല്ലം: 500, 1000 രൂപ നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കലക്ടര്‍ ടി. മിത്രയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആശുപത്രികളിലും മറ്റും ബില്‍ തുക അടയ്ക്കുന്നത് സംബന്ധിച്ച പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇതിനായി ആശുപത്രികളും മറ്റു സ്ഥാപനങ്ങളും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തണം. പോസ്റ്റ് ഓഫിസുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറന്ന് പണം നിക്ഷേപിക്കാം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അക്ഷയകേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്താന്‍ അക്ഷയ കോഓഡിനേറ്റര്‍ക്കും ലീഡ് ബാങ്ക് മാനേജര്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. ബാങ്കുകള്‍ക്കുമുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പന്തല്‍ ഇട്ടുനല്‍കാനും കുടിവെള്ളമടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ എ. പത്മകുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്‍, കൊല്ലം ഹെഡ് പോസ്റ്റ് ഓഫിസ് എ.എസ്.പി (പോസ്റ്റല്‍) കെ.കെ.എസ്. പിള്ള, എ. ഗീത, കിരണ്‍ എസ്. മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.