മണിക്കൂറുകളോളം ചതുപ്പില്‍ പുതഞ്ഞയാളെ രക്ഷപ്പെടുത്തി

കണ്ണൂര്‍: 14 മണിക്കൂറോളം ചതുപ്പില്‍ അകപ്പെട്ടയാളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. എടക്കാട് സ്വദേശി ശങ്കരനാണ് (60) കണ്ണൂര്‍ സര്‍വകലാശാലയുടെ ആസ്ഥാനമായ താവക്കര കാമ്പസിനു സമീപത്തെ ചതുപ്പില്‍ കുടുങ്ങിപ്പോയത്. സര്‍വകലാശാലക്കും റെയില്‍വേ ട്രാക്കിനുമിടയിലെ സ്ഥലമാണിത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് ശങ്കരന്‍ ചതുപ്പില്‍ അകപ്പെട്ടത്. കാലുകള്‍ ചളിയില്‍ പുതഞ്ഞതോടെ രക്ഷപ്പെടാനുള്ള പരാക്രമത്തില്‍ കൂടുതല്‍ ചളിയില്‍ അകപ്പെടുകയായിരുന്നു. നിലവിളിച്ചുവെങ്കിലും ആരും കേള്‍ക്കാതിരുന്നതിനാല്‍ രാത്രി മുഴുവന്‍ ചുതുപ്പില്‍ തന്നെ കഴിയേണ്ടിവന്നു. ഇന്നലെ രാവിലെ സമീപവാസികളാണ് പാതി ചളിയില്‍ പുതഞ്ഞ നിലയില്‍ ഇയാളെ കണ്ടത്തെിയത്. വിവരമറിഞ്ഞത്തെിയ ഫയര്‍ഫോഴ്സ് പുറത്തെടുക്കുമ്പോള്‍ ആകെ ക്ഷീണിതനായിരുന്നു. ഇരുകാലുകളും മരവിച്ച്, വിളറി വെളുത്ത നിലയിലാണ്. ഇയാളെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ ഫയര്‍സ്റ്റേഷനിലെ അസി. സ്റ്റേഷന്‍ ഓഫിസര്‍ അജയന്‍, ലീഡിങ് ഫയര്‍മാന്‍ ഭക്തവത്സലന്‍ എന്നിവരുടെ നേതൃത്വത്തിലത്തെിയ രണ്ട് യൂനിറ്റ് സേനാംഗങ്ങളാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സര്‍വകലാശാലയുടെ കാമ്പസിനു പുറത്തായി കിടക്കുന്ന ചതുപ്പ് സ്ഥലം നഗരത്തില്‍ നിന്നുള്ള അഴുക്കുജലം ഒഴുകിയത്തെുന്നയിടമാണ്. സാധാരണ ഇതുവഴി ആരും സഞ്ചരിക്കാറില്ല. റെയില്‍വേ ട്രാക്കിലേക്ക് എളുപ്പത്തില്‍ എത്താന്‍ വേണ്ടിയാണ് ഇതുവഴി വന്നതെന്നാണ് ശങ്കരന്‍ പൊലീസിനോട് പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.