ശിശുദിനം ആഘോഷിക്കാതെ ജില്ല ഭരണകൂടം

കൊല്ലം: നാടെങ്ങും ശിശുദിനാഘോഷം അരങ്ങേറിയപ്പോള്‍ ഒന്നും അറിയാതെ കൊല്ലം ജില്ല ഭരണകൂടം. ശിശുദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും വര്‍ണാഭമായ ആഘോഷമാണ് കൊല്ലത്തുള്‍പ്പെടെ സംസ്ഥാനത്താകെ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ ഇവിടെ മുന്നൊരുക്കങ്ങളോ നിര്‍ദേശങ്ങളോ ഒന്നും തന്നെ ഉണ്ടായില്ല. എല്ലാ സ്കൂളിലും ശിശുദിനാഘോഷം നടത്തണമെന്ന് ഡി.ഡിയുടെ നിര്‍ദേശം മാത്രമാണുണ്ടായത്. ജില്ലാ ഭരണകൂടത്തിന്‍േറതായി ചടങ്ങുകള്‍ ഒരിടത്തും സംഘടിപ്പിച്ചില്ല. നെഹ്റുവിന്‍െറ ജന്മദിനത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് ജില്ല ഭരണകൂടത്തില്‍നിന്ന് സമാനമായ നടപടി ഉണ്ടായത്. ശിശുദിനറാലി നടത്തി കുട്ടികളുടെ പ്രധാനമന്ത്രിയെയും ഉപപ്രധാനമന്ത്രിയെയും ഉള്‍പ്പെടെ തെരഞ്ഞെടുക്കുന്നതും നടന്നില്ല. ശിശുദിനാഘോഷത്തെക്കുറിച്ച് വിവിധ സ്കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടവരോട് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല. മുന്നൊരുക്കങ്ങള്‍ ഒരുക്കേണ്ട ഉദ്യോഗസ്ഥന്‍ വീഴ്ച വരുത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് ആഘോഷത്തെക്കുറിച്ച് വാക്കാല്‍ പറഞ്ഞത്. എല്ലാ സ്കൂളിലും പരിപാടികള്‍ നടത്തണമെന്ന് ഡി.ഡിയോട് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്. മുമ്പ് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തിയിരുന്നത്. കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടിയാണ് ജില്ല ഭരണകൂടം ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം വരെ ഭംഗിയായ രീതിയിലാണ് ശിശുദിനം ആചരിച്ചത്. ഇത്തവണ പരിപാടികള്‍ നടത്തിയില്ളെന്ന് ഉദ്യോഗസ്ഥരടക്കം വൈകിയാണ് അറിഞ്ഞത്. പരസ്പരം പഴിചാരുന്നതല്ലാതെ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് ആരും വ്യക്തമാക്കുന്നില്ല. ശിശുദിനാഘോഷത്തെ തഴഞ്ഞ നടപടിക്കെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.