പരവൂര്‍: 500, 1000 രൂപ നോട്ടുകള്‍ മാറാന്‍ നഗരത്തിലെ ബാങ്കുകളില്‍ വ്യാഴാഴ്ച വന്‍ തിരക്ക് അനുഭവപ്പെട്ടു. തിരക്ക് ക്രമാതീതമായതിനത്തെുടര്‍ന്ന് പരവൂര്‍ എസ്.ബി.ടി ശാഖയില്‍ പൊലീസ് ഇടപെടലുണ്ടായി. ക്യൂവില്‍ നിന്ന ഇടപാടുകാരെ തള്ളിമാറ്റി ചിലര്‍ കൗണ്ടറിന് മുന്നിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് പ്രശ്നമായത്. ഇതിനെ മറ്റുള്ളര്‍ ചോദ്യം ചെയ്തതിനത്തെുടര്‍ന്ന് ബഹളമുണ്ടായി. വിവരമറിഞ്ഞ് പൊലീസ് എത്തി സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. എല്ലാ ബാങ്കുകള്‍ക്കു മുന്നിലും നീണ്ട ക്യൂ ഉണ്ടായിരുന്നതിനാല്‍ പലരും ഓരോ ബാങ്കിലും കയറിയിറങ്ങി. എന്നാല്‍, ഇവര്‍ക്ക് എങ്ങുനിന്നും പണം കിട്ടാത്ത അനുഭവമാണുണ്ടായത്. സഹകരണബാങ്കുകളില്‍ പണം മാറ്റിവാങ്ങാന്‍ കഴിയാത്തതാണ് പൊതുമേഖലാബാങ്കുകളില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണം. അതേസമയം, സഹകരണബാങ്കുകളില്‍ നിക്ഷേപമുള്ളവര്‍ അത്യാവശ്യത്തിനുള്ള തുക പിന്‍വലിക്കാന്‍ എത്തിയതു മൂലം അവിടങ്ങളിലും തിരക്കനുഭവപ്പെട്ടു. എന്നാല്‍, പണത്തിന്‍െറ സ്റ്റോക്ക് കുറവായതിനാല്‍ സഹകരണബാങ്കുകളില്‍നിന്ന് ആവശ്യപ്പെടുന്നതനുസരിച്ചുള്ള തുക കിട്ടാത്ത സാഹചര്യമായിരുന്നു. ആവശ്യപ്പെട്ടതിന്‍െറ പകുതിപോലും കൊടുക്കാന്‍ സഹകണ ബാങ്കുകള്‍ തയാറായില്ല. ഉള്ളതുകൊണ്ട് വരുന്നവര്‍ക്കെല്ലാം അത്യാവശ്യത്തിന് കൊടുക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. കച്ചവടസ്ഥാപനങ്ങളില്‍ ഇന്നും വ്യാപാരം മന്ദഗതിയിലായിരുന്നു. കമ്പോളങ്ങളില്‍ മത്സ്യക്കച്ചവടവും പേരിനുമാത്രമാണ് നടന്നത്. അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ സ്വീകരിക്കാന്‍ കച്ചവടക്കാര്‍ തയാറായിരുന്നെങ്കിലും ബാക്കി കൊടുക്കാന്‍ കഴിയാത്തതാണ് മെഡിക്കല്‍ സ്റ്റോറുകളിലും പ്രതിസന്ധിക്കിടയാക്കിയത്. അത്യാവശ്യമരുന്നുകള്‍ നല്‍കിയ ശേഷം പണം വാങ്ങുകയും ബാക്കി തുക പിന്നീട് നല്‍കാമെന്ന ഉറപ്പുനല്‍കി പേപ്പറില്‍ കുറിച്ചുകൊടുത്തുവിടുകയുമാണ് മിക്ക മെഡിക്കല്‍ സ്റ്റോറുകളും ചെയ്തത്. ആശുപത്രികളെയും പണത്തിന്‍െറ ദൗര്‍ലഭ്യം ബാധിച്ചു. എന്നാല്‍, രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്ന കാര്യത്തില്‍ അവര്‍ വീഴ്ച വരുത്താതിരുന്നത് ആശ്വാസമായി. ഇതിനിടെ കമീഷന്‍ വ്യവസ്ഥയില്‍ പണം മാറി നല്‍കുന്ന ചിലര്‍ ചുറ്റിക്കറങ്ങി രഹസ്യമായി ‘ബിസിനസ്’ നടത്തുന്നുണ്ടായിരുന്നു. മുന്‍കൂട്ടി ക്യൂവിലത്തെി പണം മാറിയെടുത്തശേഷം ഇത്തരത്തില്‍ ഇടപാടുകള്‍ക്ക് വിനിയോഗിച്ച വിരുതന്മാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.