കൊട്ടാരക്കര: സിനിമകളിലേതുപോലെയുള്ള ജീവിതമായിരുന്നു കഴിഞ്ഞ ഒരാഴ്ച അവരുടേത്. കൈനിറയെ പണം. എന്തിനും എത്രപണം വേണമെങ്കിലും നല്‍കും. കോളനിയിലുള്ളവര്‍ക്കും വഴിയെപോകുന്നവര്‍ക്കുമെല്ലാം ആവശ്യത്തിന് പണവും മദ്യവും. കുറഞ്ഞത് രണ്ടായിരം രൂപയാണ് വിതരണം. കൂടുതല്‍ പണംവേണമെങ്കില്‍ അതുംനല്‍കും. കൊട്ടാരക്കരയില്‍ ധനകാര്യസ്ഥാപനത്തില്‍ മോഷണംനടത്തിയ കേസിലെ പ്രതികള്‍ നയിച്ച ആഡംബര ജീവിതരീതി ഇതായിരുന്നു. മോഷ്ടിച്ച ലക്ഷങ്ങള്‍ വാരിക്കോരി ചെലവഴിച്ചതാണ് സംഘം പൊലീസിന്‍െറ പിടിയിലാവാന്‍ വഴിയൊരുക്കിയത്. ദീപാവലി ദിവസം വന്‍തോതില്‍ പടക്കംവാങ്ങി ആഘോഷിച്ചതിനത്തെുടര്‍ന്നാണ് സംഘം സംശയത്തിന്‍െറ നിഴലിലാവുന്നത്. മദ്യത്തിനും മറ്റുമായി വന്‍തുക ചെലവിടുന്നതും സംശയം വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ച പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് മോഷണസംഘം കുടുങ്ങിയത്. മോഷണം നടന്ന സ്ഥാപനത്തോട് ചേര്‍ന്നുള്ള മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ സി.സി.ടി.വി ദൃശൃങ്ങളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസിന് സഹായകമായി. ദീപാവലി ആഘോഷത്തിന് ശേഷം മോഷണസംഘം കന്യാകുമാരിയിലേക്ക് പോയിരുന്നു. ഇതിന്‍െറ വിവിധ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതും പൊലീസ് നിരീക്ഷിച്ചിരുന്നു. കന്യാകുമാരിയില്‍നിന്ന് നാട്ടില്‍ മടങ്ങിയത്തെി ബുള്ളറ്റ്, കാര്‍, ആഡംബര വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത യാത്രക്കായി തയാറെടുക്കവെയാണ് പൊലീസിന്‍െറ വലയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.