ഭരണത്തിനുകീഴില്‍ അപമാനകരമായ സംഭവങ്ങള്‍ –ഉമ്മന്‍ ചാണ്ടി

ഇരവിപുരം: ഇടതുഭരണത്തിനുകീഴില്‍ അപമാനകരമായ സംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതൊന്നും ഗൗരവത്തിലെടുക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പി.എ. അസീസ് അനുസ്മരണസമ്മേളനവും വിദ്യാഭ്യാസ എന്‍ഡോവ്മെന്‍റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീപീഡനകഥകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അത്തരം സംഭവങ്ങളേക്കാള്‍ ജനങ്ങളെ ഭയപ്പെടുത്തുന്നത് അതിനോടുള്ള സര്‍ക്കാറിന്‍െറയും പൊലീസിന്‍െറയും സമീപനങ്ങളാണ്. അരിയുടെ വില കുതിച്ചുയര്‍ന്നിട്ടും അങ്ങനെയൊരു കാര്യം നടക്കുന്നതായി സര്‍ക്കാര്‍ അറിയുന്നില്ല. സംസ്ഥാനത്ത് കൊലപാതകരാഷ്ട്രീയവും ലോട്ടറി മാഫിയയും വീണ്ടും തലപൊക്കിയിരിക്കുന്നു. ജനങ്ങള്‍ക്കുനല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് രാജ്യത്ത് വിഭാഗീയത വളര്‍ത്താനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമായി എക സിവില്‍കോഡ് എന്ന നടക്കാത്ത ആശയവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തത്തെിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എ. ഷാനവാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എന്‍ഡോവ്മെന്‍റ് വിതരണം നടത്തി. ജമീലാഇബ്രാഹീം, കെ.സി. രാജന്‍, എന്‍. അഴകേശന്‍, വി. സത്യശീലന്‍, ജി. പ്രതാപവര്‍മ തമ്പാന്‍, പ്രഫ. ഇ. മേരിദാസന്‍, സൂരജ് രവി, എ.എസ്. നോള്‍ഡ്, മണിയംകുളം ബദറുദ്ദീന്‍, ആര്‍. രാജ്മോഹന്‍ എന്നിവര്‍ സംസാരിച്ചു. വിപിനചന്ദ്രന്‍ സ്വാഗതവും എസ്. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.