കൊല്ലം നഗരത്തിന് 235 കോടിയുടെ ജല പദ്ധതി

തിരുവനന്തപുരം: കൊല്ലം നഗരത്തിനും സമീപ പ്രദേശങ്ങള്‍ക്കുമായി കല്ലടയാറ്റിലെ ഞാങ്കടവില്‍നിന്ന് വെള്ളമെടുത്ത് വിതരണം ചെയ്യുന്ന പദ്ധതിയുടെ രണ്ടാംഘട്ടം ബജറ്റില്‍ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരത്തിന് സമര്‍പ്പിച്ചതായി മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. മൊത്തം 235 കോടി ചെലവാകുന്ന രണ്ടാം ഘട്ടത്തിന് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ശാസ്താംകോട്ട തടാകത്തില്‍നിന്നുള്ള ജല ഉപഭോഗത്തില്‍നിന്ന് നഗരത്തെ പൂര്‍ണമായി ഒഴിവാക്കാനാകുമെന്ന് എന്‍. വിജയന്‍ പിള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. കെ.ഐ.പി കനാലില്‍നിന്നുള്ള വെള്ളം ചവറ-പന്മന ശുദ്ധീകരണശാലയില്‍ക്കൂടി എത്തിച്ച് ചവറയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടി സ്വീകരിച്ചുവരുകയാണ്. ഇതിന് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്ക്വേണ്ട നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.