കഞ്ചാവ് വിറ്റ രണ്ടുപേര്‍ പിടിയില്‍

ചാത്തന്നൂര്‍: ചാത്തന്നൂര്‍ റേഞ്ച് എക്സൈസ് സംഘവും ഇന്‍റലിജന്‍സ് വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊട്ടിയം, മേവറം എന്നിവിടങ്ങളില്‍നിന്ന് കഞ്ചാവ് വിറ്റ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ഒരാളുടെ വീട്ടില്‍നിന്ന് അപൂര്‍വയിനത്തില്‍പെട്ട മലയണ്ണാനെയും പിടിച്ചെടുത്തു. ചകിരിക്കട അനുഗ്രഹ നഗറില്‍ മങ്കുഴി വടക്കതില്‍ ജലീലി(45)നെയാണ് 50 പൊതി കഞ്ചാവുമായി മേവറത്തുനിന്ന് എക്സൈസ് സംഘം പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ഇയാളുടെ വീട്ടിലാണ് മലയണ്ണാനെ കണ്ടത്തെിയത്. തെന്മലയില്‍നിന്ന് വാങ്ങിയതാണെന്നാണ് ഇയാള്‍ എക്സൈസിനോട് പറഞ്ഞത്. മലയണ്ണാനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഇതിനെ സൂക്ഷിച്ചതിനും കേസെടുത്തിട്ടുണ്ട്. കൊട്ടിയം കമ്പിവിള ഭാഗത്തു നിന്നാണ് 25 പൊതി കഞ്ചാവുമായി കമ്പിവിള പുത്തന്‍വീട്ടില്‍ ഷാഹുല്‍ ഹമീദി(50) നെ പിടികൂടിയത്. മത്സ്യത്തൊഴിലാളിയായ ഇയാള്‍ മാര്‍ക്കറ്റില്‍ വരുന്നവര്‍ക്ക് പൊതി ഒന്നിന് 100 രൂപ നിരക്കിലാണ് വിറ്റിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.