വെളിയം: മഴ കുറഞ്ഞതും കെ.ഐ.പി കനാല്‍ വഴി ജലം ലഭിക്കാത്തതിനാലും കരീപ്രയിലെ നെല്‍വയലുകള്‍ കരിഞ്ഞുണങ്ങി. തളവൂര്‍കോണം, പാട്ടുപുരക്കല്‍, വാക്കനാട്, മടന്തകോട് എന്നിവിടങ്ങളില്‍ കൃഷിചെയ്ത 70 ഹെക്ടറിലധികം വരുന്ന കൃഷിയിടങ്ങളാണ് കരിഞ്ഞുണങ്ങിയത്. 225 കര്‍ഷകര്‍ കൃഷിചെയ്ത ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ മഴ ലഭിച്ചതിനാല്‍ നെല്‍കൃഷിയില്‍ കര്‍ഷകര്‍ക്ക് മെച്ചമുണ്ടായിരുന്നു. രണ്ടാം വിളയുടെ സീസണില്‍ വന്‍ നഷ്ടം ഒഴിവാക്കാന്‍ കെ.ഐ.പി കനാല്‍ അധികൃതര്‍ ജലം ഒഴുക്കിവിടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നിരന്തരം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പഞ്ചായത്താണ് കരീപ്ര. വാഴ, മരച്ചീനി, പച്ചക്കറി കൃഷികളും നടക്കുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ പാടം പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ജില്ലയിലെ തരിശുരഹിത പഞ്ചായത്തായ കരീപ്രയില്‍ കൃഷിയിലൂടെയാണ് പഞ്ചായത്തിന് ഏറ്റവും കൂടുതല്‍ ആദായം ലഭിക്കുന്നത്. സമീപ പഞ്ചായത്തുകളായ വെളിയം, പൂയപ്പള്ളി, ഉമ്മന്നൂര്‍ എന്നിവിടങ്ങളിലെ കര്‍ഷകരും പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷിയും മറ്റ് വിളകളും കൃഷി ചെയ്തിട്ടുണ്ട്. കര്‍ഷകരെ സഹായിക്കാന്‍ കനാല്‍ വഴി ജലം വിടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.