കടയ്ക്കല്‍: വൃദ്ധ മാതാവിനെ മകള്‍ റോഡില്‍ ഉപേക്ഷിച്ചതായി പരാതി. ആല്‍ത്തറമൂട് മണികണ്ഠന്‍ചിറ എസ്.ജെ ഭവനില്‍ രത്നമ്മയെയാണ് (86) കാരേറ്റ് താമസിക്കുന്ന ഇളയമകള്‍ മണികണ്ഠന്‍ചിറയിലെ മൂത്തസഹോദരിയുടെ വീടിന് സമീപം ഉപേക്ഷിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30നായിരുന്നു സംഭവം. ഒമ്പത് മാസത്തോളമായി കാരേറ്റുള്ള മകള്‍ക്കൊപ്പം താമസിക്കുകയായിരുന്ന ഇവരെ ഓട്ടോയില്‍ ഇവിടെ എത്തിച്ചശേഷം പെന്‍ഷന്‍ തുകയായി കിട്ടിയ 6000 രൂപയില്‍ 2000 രൂപയും വാങ്ങി കടന്നുകളയുകയായിരുന്നത്രെ. റോഡില്‍ അവശനിലയില്‍ കണ്ട ഇവരെ നാട്ടുകാര്‍ വീട്ടിലത്തെിക്കുകയായിരുന്നു. വര്‍ഷങ്ങളായി മണികണ്ഠന്‍ചിറയിലെ മകള്‍ക്കൊപ്പമായിരുന്നു രത്നമ്മ താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് മൂത്ത മകള്‍ സുഷമക്ക് ഹൃദയാഘാതവും പക്ഷാഘാതവും ബാധിച്ചതിനെ തുടര്‍ന്ന് രത്നമ്മയെ കാരേറ്റേക്ക് മാറ്റുകയായിരുന്നു. ഇതിനുശേഷം മാസങ്ങള്‍ക്കു മുമ്പ് ആല്‍ത്തറമൂടിന് സമീപത്തെ ദേവസ്വം ബോര്‍ഡ് സ്കൂള്‍ ഗ്രൗണ്ടിന് സമീപം ഇവരെ ഉപേക്ഷിച്ചനിലയില്‍ കണ്ടത്തെിയിരുന്നു. സ്ഥലത്തത്തെിയ പൊലീസ് സുഷമയുടെ വീട്ടിലെ ദുരവസ്ഥ മനസ്സിലാക്കി ഇളയമകളെ വിളിച്ചുവരുത്തി രത്നമ്മയെ ഇവര്‍ക്കൊപ്പം വീണ്ടും അയക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.