വീട്ടുജോലിക്കാരനെ മര്‍ദിച്ചുകൊന്ന കേസ് : പ്രതിക്ക് ജീവപര്യന്തം

കൊല്ലം: വീട്ടിലെ കൃഷിജോലികള്‍ ചെയ്യാമെന്നുപറഞ്ഞ് മുന്‍കൂട്ടി പണം വാങ്ങിയശേഷം എത്താത്തതിന്‍െറ പേരില്‍ ജോലിക്കാരനെ മര്‍ദിച്ചുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. എഴുകോണ്‍ ചരുവിള കിഴക്കേതില്‍ വീട്ടില്‍ ഭാസ്കരന്‍ (70) മരിച്ച കേസിലാണ് പ്രതി എഴുകോണ്‍ കണ്ണങ്കര വീട്ടില്‍ മുരളിയെ (ചെണ്ട മുരളി-51) ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊല്ലം -III അഡീഷനല്‍ സെഷന്‍സ് ജഡ്ജി (വഖഫ് ട്രൈബ്യൂണല്‍) എസ്. ശരത് ചന്ദ്രനാണ് ശിക്ഷ വിധിച്ചത്. 2013 ഫെബ്രുവരി 24നാണ് കേസിനാസ്പദമായ സംഭവം. ഭാസ്കരനെ മുരളി ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി ഉപദ്രവിച്ച് മുറ്റത്തേക്ക് തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തു. തലയിലും മുഖത്തും പരിക്കേല്‍ക്കുകയും വാരിയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചെങ്കിലും ഭാസ്കരന്‍ മരിച്ചു. കേസില്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 20 റെക്കോഡുകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു. കേസില്‍ ചാര്‍ജ് ഷീറ്റ് കോടതിയില്‍ ഹാജരാക്കിയത് അന്നത്തെ സി.ഐ ആയിരുന്ന വി. ജോഷിയാണ്. തുടര്‍ന്ന് കേസ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും സി.ഐയായിരുന്ന കെ. സദന്‍ (കായംകുളം സി.ഐ) ആണ്. കേസ് സ്വമേധയ രജിസ്റ്റര്‍ ചെയ്തത് എഴുകോണ്‍ എസ്.ഐ ആയിരുന്ന എച്ച്. മുഹമ്മദ് ഖാനുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടറും ഗവ. പ്ളീഡറുമായ എം. റംലത്ത് ചിറയില്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.