വട്ടക്കരിക്കം ഏലായില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കുളത്തൂപ്പുഴ: കാട്ടാനക്കൂട്ടം ജനവാസമേഖലയിലത്തെി കൃഷി നശിപ്പിക്കുന്നത് പതിവായി. തിങ്കളാഴ്ച പുലര്‍ച്ചെ കുളത്തൂപ്പുഴ ഡാലി വട്ടക്കരിക്കം ചതുപ്പ് പ്രദേശത്ത് എത്തിയ കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷികള്‍ പൂര്‍ണമായി നശിപ്പിച്ചു. ഒരാളുടെ വീടിന്‍െറ ഭിത്തിയും മേല്‍ക്കൂരയുടെ ഒരുഭാഗവും തകര്‍ത്തു. കാട്ടുമൃഗങ്ങളുടെ ശല്യം നിരന്തരമായതോടെ പ്രദേശവാസികള്‍ വകുപ്പുമന്ത്രിയെയും ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് തങ്ങളുടെ അവസ്ഥ വിവരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ ജനവാസമേഖലക്ക് ചുറ്റും സൗരോര്‍ജ വേലി നിര്‍മിക്കാമെന്ന വാഗ്ദാനം പ്രാവര്‍ത്തികമായിട്ടില്ല. കുളത്തൂപ്പുഴ വനംറേഞ്ചില്‍ ഉള്‍പ്പെട്ട വനമേഖലയില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് 12ലധികം കാട്ടാനകള്‍ വട്ടക്കരിക്കം ചതുപ്പ് പ്രദേശത്തെ കൃഷിയിടത്തിലേക്ക് കടന്നത്. കൃഷിയിടത്തിലൂടെ കടന്നുപോയ കാട്ടാനകള്‍ കണ്ണില്‍ കണ്ടെതെല്ലാം തകര്‍ത്തു. വട്ടക്കരിക്കം ചതുപ്പില്‍ വീട്ടില്‍ സലീം, നൗഫല്‍ മന്‍സിലില്‍ ബഷീര്‍, ചതുപ്പില്‍ വീട്ടില്‍ മുഹമ്മദ് കാസിം തുടങ്ങിയവരുടെ കൃഷിഭൂമിയിലെ വിളകള്‍ പൂര്‍ണമായും നശിപ്പിച്ചു. ടാപ്പിങ് ചെയ്യുന്നതും അല്ലാത്തതുമായ റബര്‍ മരങ്ങളും തൈകള്‍, തെങ്ങുകള്‍, കവുങ്ങുകള്‍, നൂറുകണക്കിന് വാഴകള്‍ തുടങ്ങിയവ നശിപ്പിക്കപ്പെട്ടതില്‍പെടുന്നു. സമീപ കൃഷിയിടങ്ങളില്‍ ഉണ്ടായിരുന്നവര്‍ പടക്കം പൊട്ടിക്കുകയും ടോര്‍ച്ച് തെളിക്കുകയും ചെയ്തെങ്കിലും ആനക്കൂട്ടം പിന്മാറിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.