വെളിയം: ഹൈമാസ്റ്റ് ലൈറ്റുമായി ബന്ധപ്പെട്ട് വെളിയം പഞ്ചായത്തില്‍ വിവാദം മുറുകുന്നു. കൊടിക്കുന്നില്‍ സുരേഷ് എം.പി അനുവദിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് വെളിയം പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കാന്‍ എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി വൈകിപ്പിക്കുന്നെന്നാണ് ആരോപണം. ഇതേച്ചൊല്ലി കോണ്‍ഗ്രസ്-സി.പി.എം വാക്പോര് രൂക്ഷമായി. ഓടനാവട്ടം ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാത്തതിന് പുറമെ പഞ്ചായത്തിലെ മൂന്ന് പ്രദേശങ്ങളില്‍ എം.പി അനുവദിച്ച തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നില്ളെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ഭരണനിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വെളിയം, ഓടനാവട്ടം പ്രദേശങ്ങളില്‍ വിശദീകരണയോഗങ്ങള്‍ സംഘടിപ്പിച്ചു. ഇതില്‍ ചില മെംബര്‍മാരുടെ പേരുപറഞ്ഞ് ആക്ഷേപിച്ച് സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകര്‍ ഓടനാവട്ടം ജങ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് അംഗത്തെ പരസ്യമായി വിമര്‍ശിച്ചു. ഇപ്പോള്‍ വെളിയം പഞ്ചായത്തില്‍ കോണ്‍ഗ്രസിന്‍െറയും സി.പി.എമ്മിന്‍െറയും വിശദീകരണയോഗം ഓരോ ദിവസവും നടക്കുകയാണ്. പഞ്ചായത്തിന് ഹൈമാസ്റ്റ് ലൈറ്റുകള്‍ അധികബാധ്യതയാണെന്നും എന്നാല്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ഷൈലാ സലിംലാല്‍ പറഞ്ഞു. മൂന്ന് മിനി മാസ്റ്റ് ലൈറ്റുകള്‍ എം.പി ഫണ്ടില്‍ അനുവദിച്ചിട്ടും വെളിയം പഞ്ചായത്ത് ഭരണാനുമതി നല്‍കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ കുറ്റപ്പെടുത്തി. വെളിയം മണ്ഡലം പ്രസിഡന്‍റ് വിക്രമന്‍നായര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സവിന്‍സത്യന്‍, ഡി.സി.സി ജനറല്‍സെക്രട്ടറി നടുക്കുന്നില്‍ വിജയന്‍, എഴുകോണ്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ. മധുലാല്‍, വെളിയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓടനാവട്ടം വിജയപ്രകാശ്, എം.എസ്. പീറ്റര്‍, ഓമന ശ്രീധരന്‍, കോണ്‍ഗ്രസ് നേതാക്കളായ സന്തോഷ് ജോര്‍ജ്, വെളിയം രാജന്‍, കെ. ഉഷേന്ദ്രന്‍, മുട്ടറ രവീന്ദ്രന്‍പിള്ള, സൈമണ്‍ വാപ്പാല, വിനീത വിജയപ്രകാശ്, ടി. സുജ, ജോണ്‍സണ്‍ ജോണ്‍, വെളിയം ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.