കണ്ണനല്ലൂര്‍: ഇടപ്പാംതോട് ഏലായിലെ കോട്ടേക്കായല്‍ ആറാട്ടുകടവിന് സമീപത്തെ ചതുപ്പുനിലം നികത്താനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം പ്രദേശവാസികള്‍ തടഞ്ഞു. ഇതൊടൊപ്പം തോട് നികത്തി വഴിതിരിച്ചുവിടാനുള്ള നിര്‍മാണവും തടസ്സപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് ആറാട്ടുകടവിനടുത്തെ ചതുപ്പ് പരിസര മലിനീകരണം ഇരുമ്പുരുക്ക് വേസ്റ്റ് ഉപയോഗിച്ച് നികത്താന്‍ ശ്രമം നടന്നത്. നാട്ടുകാര്‍ പഞ്ചായത്ത്, റവന്യൂ, പൊലീസ് അധികാരികളെ വിവരം അറിയിച്ചു. തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ആശാ ചന്ദ്രന്‍, സ്ഥിരംസമിതി ചെയര്‍മാന്‍ പുത്തൂര്‍ രാജന്‍, പഞ്ചായത്ത് അംഗം ഷൈലജ, കണ്ണനല്ലൂര്‍ പൗരസമിതി പ്രസിഡന്‍റ് അബൂബേക്കര്‍ കുഞ്ഞ്, തഴുത്തല വില്ളേജ് ഓഫിസര്‍, കൊട്ടിയം പൊലീസ് എന്നിവരും സ്ഥലത്തത്തെി തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി. മഴക്കാലത്ത് കണ്ണനല്ലൂര്‍ ഭാഗത്തുനിന്നുള്ള വെള്ളം ഓടയിലൂടെ ഒഴുകിയത്തെുന്നത് ഈ ഏലായിലും കോട്ടേക്കായലിലുമാണ്. നിലം നികത്തിയാല്‍ ഓടയിലൂടെ വരുന്ന വെള്ളം കായലിലേക്ക് പോകാതാകുമെന്നും പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും നാട്ടുകാര്‍ പറയുന്നു. കര്‍ഷകസംഘം തഴുത്തല വില്ളേജ് സെക്രട്ടറി രാജേന്ദ്രന്‍പിള്ള, അന്‍സാര്‍ വിളയില്‍, സജാദ്, നിസാര്‍ മേനാംകുടി എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.