പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ മലയോരമേഖലയായ മുള്ളുമല ചതുപ്പില്‍ 45 കുടുംബങ്ങള്‍ ദശാബ്ദങ്ങളായി സ്വന്തം ഭൂമിക്ക് പട്ടയമെന്ന മോഹവുമായി കഴിയുന്നു. ഒരുതവണ കൈയത്തെുംദൂരെയത്തെിയ പട്ടയം ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്തമൂലം നഷ്ടപ്പെടുകയുംചെയ്തു. 75 വര്‍ഷമായി മുള്ളുമലയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് ഈ ദുര്‍ഗതി. വിവാഹ ആവശ്യങ്ങള്‍ക്കോ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കോ ഭൂമി പണയംവെക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് വനം-റവന്യൂ വകുപ്പധികൃതര്‍ സംയുക്തമായി പരിശോധന നടത്തുകയും അളന്നുതിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. റവന്യൂ വകുപ്പിന്‍െറ നേതൃത്വത്തില്‍ കൈവശക്കാരുടെ കൈവശമുള്ള ഭൂമിയുടെ പ്ളാന്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. വീണ്ടും റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.