കടയ്ക്കല്‍: മാര്‍ക്കറ്റില്‍ അക്രമികള്‍ അഴിഞ്ഞാടി. കട തീവെച്ച് നശിപ്പിച്ചു. ചായിക്കോട് സ്വദേശി ബിജുവിന്‍െറ ഉടമസ്ഥതയിലെ കുന്നില്‍ സ്റ്റോഴ്സിനാണ് തീവെച്ചത്. ഞായറാഴ്ച രാത്രി 10നായിരുന്നു സംഭവം. അടച്ചിട്ട കടയുടെ ഷട്ടറിനടിയില്‍കൂടി പെട്രോള്‍ ഒഴിച്ചശേഷം തീയിടുകയായിരുന്നു. കടയ്ക്കുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തീകെടുത്തിയശേഷം ഉടമയെ വിവരമറിയിക്കുകയായിരുന്നു. ചന്തയ്ക്കുള്ളില്‍ പഞ്ചായത്തുവക കെട്ടിടത്തില്‍ 13 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കടയിലെ ഫര്‍ണിചര്‍, സ്റ്റേഷനറി സാധനങ്ങള്‍, വയറിങ്, ടി.വി, ഫ്രിഡ്ജ് ഉള്‍പ്പെടെ കത്തിനശിച്ചു. ഒരു ലക്ഷത്തോളും രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കുറേനാളുകളായി മാര്‍ക്കറ്റും പരിസരവും അക്രമികള്‍ താവളമാക്കിയിരിക്കുകയാണ്. മദ്യപസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും പതിവാണ്. ഒരാഴ്ച മുമ്പ് സന്ധ്യയോടെ മാര്‍ക്കറ്റില്‍ അഞ്ചല്‍ സ്വദേശിയും എണ്ണപ്പനത്തോട്ടം തൊഴിലാളിയുമായ യുവാവിനെ അക്രമികള്‍ സാരമായി പരിക്കേല്‍പിക്കുകയും പണം കവരുകയും ചെയ്തു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി എട്ടോടെ മാര്‍ക്കറ്റില്‍ വീണ്ടും സംഘട്ടനം നടന്നിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്. വിക്രമന്‍, ആര്‍.എസ്. ബിജു എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പൊലീസും സ്ഥലത്തത്തെി സംഘത്തെ മാര്‍ക്കറ്റില്‍നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി കടയ്ക്കല്‍ യൂനിറ്റ് ആവശ്യപ്പെട്ടു. കടയ്ക്കല്‍ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.