ഹോട്ടലുടമയെ ആക്രമിച്ച ക്വട്ടേഷന്‍ സംഘത്തെ പിടികൂടി

കാവനാട്: ഹോട്ടലുടമയെ സ്ഥാപനത്തില്‍വെച്ച് ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയയാളെയും സംഘത്തെയും ശക്തികുളങ്ങര പൊലീസ് പിടികൂടി. ക്വട്ടേഷന്‍ നല്‍കിയ ശക്തികുളങ്ങര തേവരഴിയത്ത് മണിയത്ത് വീട്ടില്‍ മണികണ്ഠന്‍ (40), ആക്രമണം നടത്തിയ തേവരഴികത്ത് കൗസ്തുഭത്തില്‍ ഗോപകുമാര്‍ (43), കളീലില്‍, ദേവരാഗത്തില്‍ രഞ്ജിത്ത് (28), ബേബി വിലാസത്തില്‍ ഉമേഷ് (33) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയാണ് കാവനാടുള്ള ഹോട്ടലിലത്തെി ഉടമയായ ശിവകുമാറിനെ ക്വട്ടേഷന്‍ സംഘം വാള്‍ കാട്ടി ഭീഷണിപ്പെടുത്തി ആക്രമിച്ചത്. രണ്ട് ബൈക്കുകളിലും ഓട്ടോയിലുമായാണ് ഇവരത്തെിയത്. ശിവകുമാറും മണികണ്ഠനും തമ്മില്‍ അതേദിവസം ഹോട്ടലില്‍ വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിന്‍െറ വിരോധത്തിലാണ് മണികണ്ഠന്‍ ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ അരവിള കടവില്‍നിന്നാണ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന അന്‍സില്‍, ജോമോന്‍ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എസ്.ഐ കെ. വിനോദ്, അഡീഷനല്‍ എസ്.ഐമാരായ ജോസഫ് രാജു, മോഹനന്‍, അജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.