ചെമ്മാന്‍മുക്ക്–അയത്തില്‍ റോഡ് ഒരു മാസത്തിനകം പുനര്‍നിര്‍മിക്കും

കൊല്ലം: ഭൂഗര്‍ഭ കേബ്ള്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി കുഴിയെടുത്തതിനെതുടര്‍ന്ന് താറുമാറായ ചെമ്മാന്‍മുക്ക്-അയത്തില്‍ റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കും. നിയുക്ത എം.എല്‍.എ എം. നൗഷാദ് വിളിച്ചുചേര്‍ത്ത കെ.എസ്.ടി.പി, കെ.എസ്.ഇ.ബി അധികൃതരുടെ സംയുക്തയോഗത്തിലാണ് തീരുമാനം. അയത്തില്‍ സബ്സ്റ്റേഷനില്‍നിന്ന് കൊല്ലം എസ്.എം.പി പാലസിന് സമീപത്തെ പവര്‍സ്റ്റേഷന്‍വരെ 11 കെ.വി ലൈന്‍ ഭൂമിക്കടിയിലൂടെയാക്കാനാണ് കെ.എസ്.ഇ.ബി ചെമ്മാന്‍മുക്ക്-അയത്തില്‍ റോഡില്‍ ഭൂഗര്‍ഭ കേബ്ള്‍ സ്ഥാപിച്ചത്. വെട്ടിപ്പൊളിച്ച റോഡ് കെ.എസ്.ഇ.ബി താല്‍ക്കാലികമായി സഞ്ചാരയോഗ്യമാക്കി. എന്നാല്‍, മഴയത്തെിയതോടെ റോഡ് താറുമാറായി. ഈ സാഹചാര്യത്തിലാണ് നിയുക്ത എം.എല്‍.എ എം. നൗഷാദ് ഇടപെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. സ്കൂള്‍ തുറക്കുന്നതോടെ ഇതുവഴി ഗതാഗതം കൂടുതല്‍ ദുഷ്കരമാകും. റോഡ് പുനര്‍നിര്‍മിക്കാന്‍ കെ.എസ്.ഇ.ബി 1.28 കോടി കെ.എസ്.ടി.പിക്ക് മുന്‍കൂറായി നല്‍കി. ഒരു മാസത്തിനകം റോഡ് പുനര്‍നിര്‍മിക്കാന്‍ എം. നൗഷാദ് നിര്‍ദേശം നല്‍കി. റോഡിന്‍െറ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യുമെന്ന് കെ.എസ്.ടി.പി അധികൃതരും ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.