കൊല്ലം: പുത്തന്‍മോടിയണിഞ്ഞ സ്കൂളുകളില്‍ ആദ്യമണി മുഴങ്ങാന്‍ മണിക്കൂറുകള്‍ മാത്രം. ആദ്യക്ഷരം തേടിയത്തെുന്ന കുരുന്നുകളും പഠനവഴിയില്‍ തിരിച്ചത്തെുന്ന കുട്ടികളും പുതുവസ്ത്രങ്ങളണിഞ്ഞ് ബുധനാഴ്ച സ്കൂളുകളില്‍ എത്തും. രക്ഷാകര്‍ത്താക്കളും ജനപ്രതിനിധികളും സാമൂഹികപ്രവര്‍ത്തകരും ഒപ്പം ചേരുന്നതോടെ ഉത്സവാന്തരീക്ഷത്തില്‍ ആദ്യദിനത്തിന് തുടക്കമാവും. സ്കൂളുകളിലെ കെട്ടിടങ്ങള്‍ ചായം പൂശി മോടി വരുത്തിയിട്ടുണ്ട്. കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ദീര്‍ഘദൂര ഘോഷയാത്രകള്‍ ഇല്ളെന്നതാണ് ഇത്തവണത്തെ പ്രത്യേകത. പ്രവേശനോത്സവ ചടങ്ങുകള്‍ ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകും. ആദ്യ ദിവസംതന്നെ ടൈംടേബ്ള്‍ നല്‍കി ക്ളാസ് തുടങ്ങും. 1000 അധ്യയന മണിക്കൂര്‍ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി മുഴുവന്‍ സമയവും ക്ളാസ് ഉണ്ടായിരിക്കും. ആദ്യ ആഴ്ചയില്‍തന്നെ പാഠപുസ്തകം എത്തിക്കും. ആദ്യമായി സ്കൂളില്‍ എത്തുന്ന കുരുന്നുകളെ മിഠായിയും വര്‍ണബലൂണുകളുമായി പതിവുപോലെ സ്വീകരിക്കും. പാഠപുസ്തകങ്ങള്‍, ചിത്രരചനാ പുസ്തകങ്ങള്‍, കളര്‍ പെന്‍സിലുകള്‍ തുടങ്ങിയവ അടങ്ങുന്ന പ്രവേശക്കിറ്റും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഒന്നു മുതല്‍ എട്ടുവരെ ക്ളാസുകളിലെ പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍ വിഭാഗത്തിലെയും പട്ടിക വിഭാഗത്തിലെയും ആണ്‍കുട്ടികള്‍ക്കും ജൂണ്‍ ഒന്നിന് യൂനിഫോം സൗജന്യമായി വിതരണം ചെയ്യും. ഓരോ കുട്ടിക്കും രണ്ടു ജോടി യൂനിഫോമാണ് നല്‍കുക. എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ എ പ്ളസ് നേടിയ കടയ്ക്കല്‍ ഗവ. എച്ച്.എസ്.എസിലാണ് ഇത്തവണ ജില്ലാ പ്രവേശനോത്സവം. രാവിലെ 10ന് മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ അധ്യക്ഷത വഹിക്കും. പ്രവേശനോത്സവം നടക്കുന്ന സ്കൂളില്‍ പരമാവധി 200 മീറ്റര്‍ ദൂരം നീളുന്ന ഘോഷയാത്രയാണ് സംഘടിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളെ നിര്‍ത്തി ബുദ്ധിമുട്ടിക്കുന്ന ചടങ്ങുകള്‍ ഇത്തവണയുണ്ടാകില്ല. ക്ളസ്റ്റര്‍ റിസോഴ്സ് സെന്‍ററുകളുടെ സഹായത്തോടെ എല്ലാ ഉപജില്ലയിലും എല്‍.പി-യു.പി അധ്യാപകരുടെ സംഗമം തിങ്കളാഴ്ച നടത്തി. ചൊവ്വാഴ്ച സ്കൂള്‍ തലത്തില്‍ അധ്യാപകരുടെ കൂട്ടായ്മയായ ‘ഒരുക്കം’ നടക്കും. 12 വിദ്യാഭ്യാസ ഉപജില്ലകളിലും പ്രവേശനോത്സവത്തിനുള്ള ഒരുക്കം പൂര്‍ത്തിയായി. അഞ്ചല്‍ - ഗവ. എല്‍.പി.എസ് അഞ്ചല്‍, ചടയമംഗലം -ഗവ.എല്‍.പി.എസ് കടയ്ക്കല്‍, ചാത്തന്നൂര്‍ -ഗവ. എല്‍.പി.എസ് കോട്ടപ്പുറം, ചവറ -ഗവ. യു.പി.എസ് മുക്കുതോട്, കരുനാഗപ്പള്ളി -ഗവ. യു.പി.എസ് ആദിനാട്, കൊല്ലം -ഗവ. എല്‍.പി.ജി.എസ് കൊല്ലൂര്‍വിള, കൊട്ടാരക്കര -ടൗണ്‍ യു.പി.എസ് കൊട്ടാരക്കര, കുളക്കട -ഗവ. എം.എല്‍.പി.എസ് പട്ടാഴി, കുണ്ടറ -ഗവ. എല്‍.പി.എസ് മീയണ്ണൂര്‍, പുനലൂര്‍ -എല്‍.പി.ജി.എസ് പുനലൂര്‍, ശാസ്താംകോട്ട -എല്‍.വി.എല്‍.പി.എസ് ശാസ്താംകോട്ട, വെളിയം -ഗവ. എല്‍.പി.എസ് ചെറിയവെളിനല്ലൂര്‍ എന്നീ സ്കൂളുകളിലാണ് ഉപജില്ലാതല പ്രവേശനോത്സവം നടക്കുക. കഴിഞ്ഞ അധ്യയന വര്‍ഷം ജില്ലയില്‍ 18651 കുട്ടികളാണ് ഒന്നാം ക്ളാസില്‍ പ്രവേശം നേടിയത്. ഇതില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമായി 8471 കുട്ടികളത്തെി. ഇത്തവണ ഒന്നാം ക്ളാസിലത്തെുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.