പൈ്ളവുഡ് കയറ്റിവന്ന ലോറി റോഡരികിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്

കരുനാഗപ്പള്ളി: ദേശീയപാതയില്‍ വവ്വാക്കാവിനും പുലിയംകുളങ്ങരക്കുമിടയില്‍ ഫാര്‍മസി കോളജിന് സമീപം പൈ്ളവുഡ് കയറ്റിവന്ന നാഷനല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണംവിട്ട് വശത്തേക്കുമറിഞ്ഞു. പരിക്കേറ്റ ഡ്രൈവര്‍ പാലക്കാട് മുതുമല കിഴക്കോട്ട് ഹൗസില്‍ ദിനേശിനെ (25) കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. റോഡിന്‍െറ വശത്തെ ടാറിങ് അവസാനിക്കുന്ന ഭാഗത്ത് കട്ടിങ്ങില്‍ ലോറിയുടെ ചക്രം കുടുങ്ങി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പുലര്‍ച്ചെയായതിനാല്‍ റോഡരികില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തമൊഴിവായി. ഓച്ചിറ മുതല്‍ കന്നേറ്റി വരെയുള്ള ദേശീയപാതയില്‍ വീതി കൂട്ടി റോഡ് ടാറിങ് നടത്തിയിരുന്നു. നവീകരണം പൂര്‍ത്തിയായപ്പോള്‍ റോഡിന്‍െറ വശങ്ങള്‍ തറയും ടാറിങ്ങും തമ്മില്‍ ഒരടി മുതല്‍ വ്യത്യാസമുള്ളതാണ് അപകടകാരണം. ഒരാഴ്ചക്കുള്ളില്‍ പത്തോളം അപകടങ്ങള്‍ കരുനാഗപ്പള്ളിക്കും ഓച്ചിറക്കുമിടയില്‍ നടന്നിട്ടുണ്ട്. ദേശീയപാതയിലെ അപകടക്കെണിക്ക് പരിഹാരം കണ്ടില്ളെങ്കില്‍ ദേശീയപാത ഉപരോധമുള്‍പ്പെടെ സമരം നടത്തുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.