കൊല്ലം: യാത്രക്കാരില്ളെന്ന കാരണംപറഞ്ഞ് പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തലാക്കാന്‍ നീക്കം. ഇതിന് മുന്നോടിയായി പാസഞ്ചറിലെ കോച്ചുകള്‍ ദിവസവും വെട്ടിക്കുറക്കുകയാണ്. തുടക്കത്തില്‍ 11 കോച്ചുകള്‍ ഉണ്ടായിരുന്ന പാസഞ്ചറില്‍ ഇപ്പോള്‍ ഏഴെണ്ണം മാത്രമാണുള്ളത്. രാവിലെയും വൈകീട്ടും തിരക്കുള്ള ട്രെയിനാണ് പുനലൂര്‍-കന്യാകുമാരി പാസഞ്ചര്‍. രാവിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ തിരുവനന്തപുരത്തത്തൊന്‍ ആശ്രയിക്കുന്ന ട്രെയിനാണിത്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടാല്‍ വര്‍ക്കല മാത്രമാണ് സ്റ്റോപ്. വേഗത്തില്‍ തിരുവനന്തപുരത്ത് എത്താമെന്നതിനാലാണ് ഭൂരിഭാഗം യാത്രക്കാരും പാസഞ്ചറിനെ ആശ്രയിക്കുന്നത്. പാസഞ്ചര്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് കോച്ചുകള്‍ ചുരുക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മധുര ഡിവിഷന്‍െറ പരിധിയിലുള്ള ഈ ട്രെയിന്‍ തൂത്തുക്കുടിയില്‍നിന്ന് റേക്കുകള്‍ ഘടിപ്പിച്ച് രാവിലെ 6.15നാണ് പുനലൂര്‍നിന്ന് കന്യാകുമാരിയിലേക്ക് സര്‍വിസ് തുടങ്ങുന്നത്. ഉച്ചക്ക് 2.15ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെട്ട് രാത്രി 8.10ന് പുനലൂരത്തെും. കൊല്ലം മുതലുള്ള സ്റ്റേഷനുകളില്‍നിന്നാണ് യാത്രക്കാര്‍ അധികവും കയറുന്നത്. പുനലൂര്‍, തൂത്തുക്കുടി സ്റ്റേഷനുകളില്‍ യാത്രക്കാര്‍ കുറവാണെന്ന കാരണം പറഞ്ഞാണ് കോച്ചുകള്‍ വെട്ടിക്കുറക്കുന്നത്. കോച്ചുകളുടെ എണ്ണം കുറഞ്ഞതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലാണ്. കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയുണ്ടാവണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.