കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നകുളത്ത് കാറില്‍ മുഖംമൂടി ധരിച്ചത്തെിയ സംഘം ഐ.എന്‍.ടി.യു.സി തൊഴിലാളിയെ വെട്ടിപ്പരിക്കേല്‍പിച്ചു. പുതിയകാവ് മാര്‍ക്കറ്റിലെ ഐ.എന്‍.ടി.യു.സി ഹെഡ്ലോഡ് തൊഴിലാളി കുലശേഖരപുരം പുന്നക്കുളം ആലക്കട തെക്കതില്‍ അന്‍സറിനാണ് (42) വെട്ടേറ്റത്. വീടിന് സമീപത്തെ കടക്കുമുന്നില്‍ ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. തലയ്ക്കും ശരീരത്തിലും വെട്ടേറ്റ അന്‍സറിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് സ്ഥലത്തത്തെി. ഡി.സി.സി പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.സി. വേണുഗോപാല്‍ എം.പി എന്നിവരും ആശുപത്രിയിലത്തെി അന്‍സറിനെ കണ്ടു. ആക്രമണത്തെ തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ തിങ്കളാഴ്ച ഐ.എന്‍.ടി.യു.സി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസും എസ്.ഡി.പി.ഐയും തമ്മില്‍ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശ ദിവസം ഓച്ചിറ വലിയകുളങ്ങരയില്‍ സംഘര്‍ഷവും വാക്കേറ്റവും നടന്നിരുന്നു. അന്നുതന്നെ കുലശേഖരപുരം പുന്നകുളത്ത് മനാഫ് എന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകനും മറ്റ് രണ്ടുപേര്‍ക്കും മര്‍ദനമേറ്റിരുന്നു. മനാഫ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനീര്‍ ബൈക്കില്‍ വരുമ്പോള്‍ പിന്തുടര്‍ന്നത്തെിയ സംഘം ഇടക്കുളങ്ങരയില്‍വെച്ച് ആക്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.