കൊല്ലം: എ.ആര്‍ ക്യാമ്പില്‍ സാമ്പത്തിക തിരിമറി നടത്തിയതിന്‍െറ അന്വേഷണം വിജിലന്‍സിന് കൈമാറി. 32 ലക്ഷത്തോളം രൂപ തിരിമറി നടത്തിയതായി കണ്ടത്തെിയതിനെ തുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാഞ്ചിനെയോ വിജിലന്‍സിനെയോ ഏല്‍പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും പുരോഗതി ഉണ്ടായില്ല. കഴിഞ്ഞ ദിവസമാണ് കേസ് വിജിലന്‍സിന് കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് എ.ആര്‍ ക്യാമ്പില്‍ കാഷ്യറുടെ സഹായിയായി ജോലി ചെയ്ത സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എസ്. ശ്രീകുമാര്‍ അറസ്റ്റിലായിരുന്നു. നിരവധി ഉദ്യോഗസ്ഥര്‍ തട്ടിപ്പില്‍ പങ്കാളികളാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതോടെ തുടര്‍നടപടികള്‍ മന്ദഗതിയിലായി. ഒരാളുടെ അറസ്റ്റോടെ അന്വേഷണം അവസാനിപ്പിച്ച മട്ടിലായിരുന്നു പൊലീസ്. അഞ്ച് ലക്ഷം രൂപയിലധികമുള്ള ക്രമക്കേടുകളുടെ അന്വേഷണം വിജിലന്‍സിന് കൈമാറണമെന്ന നിര്‍ദേശം പാലിക്കാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു. പൊലീസ് കാന്‍റീനിലെ പഴയ പലചരക്ക് കടയുടെ 2013ല്‍ അവസാനിപ്പിച്ച അക്കൗണ്ടിന്‍െറ 11 ചെക് ലീഫുകള്‍ ഉപയോഗിച്ച് 13.87 ലക്ഷം രൂപ, മെസ് ഡിപ്പോസിറ്റ് ഫണ്ട് അക്കൗണ്ടിന്‍െറ 18 ചെക് ലീഫുകള്‍ ഉപയോഗിച്ച് 9,47,500 രൂപ, വാട്ടര്‍ ചാര്‍ജ് അക്കൗണ്ടില്‍ തിരിമറി നടത്തി രണ്ട് ചെക് ലീഫുകളില്‍നിന്നായി 46,745 രൂപ, മെസ് ഫണ്ടില്‍നിന്ന് 1,34,000 രൂപ, അപകടത്തില്‍ പെട്ടതും ഉപയോഗശൂന്യമായതുമായ വാഹനങ്ങള്‍ ലേലം ചെയ്തവകയില്‍ ട്രഷറിയിലേക്ക് അടയ്ക്കേണ്ട 3.98 ലക്ഷം രൂപ, 2015ല്‍ 3.05 ലക്ഷം രൂപ എന്നിങ്ങനെയാണ് എ.ആര്‍. ക്യാമ്പില്‍ നടന്ന സാമ്പത്തിക തിരിമറികളെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. പുറമേ ജീവനക്കാരുടെ ഭവന നിര്‍മാണ വായ്പയിലും പ്രോവിഡന്‍റ് ഫണ്ടിലും അഞ്ചുവര്‍ഷത്തോളം തുടര്‍ച്ചയായി തിരിമറി നടത്തിയെന്നും കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.