കുണ്ടറയില്‍ ബി.ജെ.പി വിരുദ്ധ വികാരം ഇടത് ഭൂരിപക്ഷം കൂട്ടി

കുണ്ടറ: മണ്ഡലത്തില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടിയതിന് പിന്നില്‍ അവസാന ലാപ്പിലുണ്ടായ ബി.ജെ.പി വിരുദ്ധ വികാരം. മറ്റ് മുന്നണികളും ബി.ജെ.പിയുമായി സംഘര്‍ഷം ഉണ്ടാകുമെന്ന ഭീതിയില്‍ വോട്ടുകള്‍ കൂട്ടത്തോടെ സി.പി.എമ്മിലേക്കത്തെി. കൂടാതെ എസ്.എന്‍.ഡി.പിയിലെ പ്രബല വിഭാഗം ബി.ഡി.ജെ.എസിന്‍െറ ഭാരവാഹിത്വം ഏറ്റെടുക്കാതെ എല്‍.ഡി.എഫിനൊപ്പം നിന്നു. ആര്‍.എസ്.എസിന്‍െറ സ്വാധീനത്തില്‍ എന്‍.എസ്.എസും വീണില്ല. പരമ്പരാഗതമായി കോണ്‍ഗ്രസ് പെട്ടിയില്‍ വീഴുന്ന വോട്ടുകള്‍ ഇടതുപക്ഷത്തത്തെിക്കാന്‍ നിഴല്‍ പ്രചാരണം നടത്തിയവര്‍ക്ക് കഴിഞ്ഞു. ദലിത് സംഘടനകളില്‍ ഭൂരിപക്ഷവും ഇടതിന് അനുകൂലമായി വിധിയെഴുതിയെന്നാണ് പഞ്ചായത്തുതല വോട്ടിങ് പാറ്റേണ്‍ വ്യക്തമാക്കുന്നത്. ക്രിസ്ത്യന്‍ വോട്ടുകളില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ടത് കിട്ടിയെന്നാണ് പേരയം, കുണ്ടറ പഞ്ചായത്തുകളിലെ വോട്ടുനില നല്‍കുന്നത്. കുണ്ടറ പഞ്ചായത്തിലെ മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ ഏറെ മുന്നില്‍ എല്‍.ഡി.എഫ് എത്തി. നെടുമ്പന, കൊറ്റങ്കര, തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, പെരിനാട് തുടങ്ങിയ മുസ്ലിം, ദലിത്, നായര്‍, ഈഴവ ഭൂരിപക്ഷ പഞ്ചായത്തുകളില്‍ വന്‍ ഭൂരിപക്ഷമാണ് ഇടതിന് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.