പുനലൂര്‍: ആറുമാസം മുമ്പ് 26 ലക്ഷം രൂപ മുടക്കി അച്ചന്‍കോവില്‍ മുതലത്തോട്ടില്‍ വനംവകുപ്പ് നിര്‍മിച്ച ചപ്പാത്ത് തകര്‍ന്നു. ഇതോടെ അച്ചന്‍കോവില്‍ വനം ഡിവിഷനിലെ കല്ലാര്‍, കാനയാര്‍ റെയ്ഞ്ചുകളിലെ വനഭാഗവും ആദിവാസി കോളനികളും ഒറ്റപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് തേക്കുകഴയുമായി വന്ന ലോറി കയറിയപ്പോഴാണ് ചപ്പാത്ത് പൂര്‍ണമായി തകര്‍ന്നത്. രണ്ടു ലോഡ് വന്നതില്‍ ഒരു ലോഡ് തോടിന് അപ്പുറം കിടക്കുകയാണ്. ലോറി കയറിയയുടന്‍ ചപ്പാത്ത് തകര്‍ന്നെങ്കിലും ആളപായമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലയിലാണ് ചപ്പാത്ത് നിര്‍മിച്ചത്. മഴക്കാലത്ത് കുത്തൊഴുക്കായി വെള്ളം വരുന്നതിനാല്‍ പാറ അടുക്കി ചപ്പാത്ത് നിര്‍മിക്കേണ്ടതിനുപകരം കാട്ടുകല്ലും മരങ്ങളും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇതിനെതിരെ അന്ന് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും വനപാലകര്‍ അവഗണിച്ചു. വെള്ളമൊഴുക്കില്‍ ചപ്പാത്തില്‍ ഉപയോഗിച്ചിരുന്ന മരങ്ങള്‍ ദ്രവിച്ചതാണ് തകരാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. ചപ്പാത്ത് തകര്‍ന്നതിനാല്‍ കല്ലാര്‍, കാനയാര്‍ വനഭാഗങ്ങളിലേക്ക് വാഹനത്തില്‍ പോകാന്‍ തടസ്സമായി. ഈ ഭാഗത്തുള്ള തേക്കുകഴകളടക്കം കൊണ്ടുവരാനും ബുദ്ധിമുട്ട് നേരിട്ടു. കൂടാതെ വാഴപ്പെരിയാര്‍ ഭാഗത്ത് താമസിക്കുന്ന ആദിവാസി കുടുംബങ്ങളും പ്രയാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.