കൊട്ടാരക്കര: താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ വലയുന്നത് സാധാരണക്കാരായ രോഗികള്‍. യുവതിയുടേയും ഗര്‍ഭസ്ഥശിശുവിന്‍െറയും മരണത്തെതുടര്‍ന്ന് ഡോക്ടറെ കൈയേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. വിദഗ്ധ ചികിത്സാ വിഭാഗങ്ങളെല്ലാം പണിമുടക്കിയിട്ട് അഞ്ചുദിവസം കഴിഞ്ഞു. ദിനവും നൂറുകണക്കിന് രോഗികളത്തെി ചികിത്സ ലഭ്യമാകാതെ മടങ്ങുകയാണ്. സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. പേരിനുമാത്രം അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ ആശുപത്രി സ്തംഭനാവസ്ഥയിലാണ്. പ്രസവചികിത്സക്കത്തെിയ ഗര്‍ഭിണികളും അടിയന്തരമായി ശസ്ത്രക്രിയ വേണ്ടുന്ന രോഗികളും മറ്റ് ആശുപത്രികളെ അഭയംപ്രാപിച്ചു. വിവിധ ശസ്ത്രക്രിയകള്‍ക്കു വിധേയരായ രോഗികള്‍ മാത്രമാണ് ഓപറേഷന്‍ വാര്‍ഡില്‍ ഉള്ളത്. അവരുടെ കാര്യവും കഷ്ടത്തിലാണ്. 150 പേരെ കിടത്തി ചികിത്സനല്‍കിയിരുന്ന പുരുഷന്മാരുടെ വാര്‍ഡില്‍ ശനിയാഴ്ച 20 പേരാണുണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം മറ്റ് ആശുപത്രികളെ അഭയം പ്രാപിച്ചു. ശേഷിക്കുന്ന രോഗികള്‍ ഞായറാഴ്ച ആശുപത്രിയിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങും. സ്ത്രീകളുടെ വാര്‍ഡിലും വിരലിലെണ്ണാവുന്ന രോഗികള്‍ മാത്രമാണുള്ളത്. ആശുപത്രിയില്‍ രോഗികളെ പരിശോധിക്കാതെ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ വീട്ടില്‍ രോഗികളെ പരിശോധിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്. പല രോഗികളും ഈ ചോദ്യംതന്നെ ഉന്നയിക്കുകയാണ്. ഡോക്ടറെ മര്‍ദിച്ച യുവതിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാരുടെ സംഘടന ജില്ലയില്‍ വെള്ളിയാഴ്ച ഒ.പി വിഭാഗം ബഹിഷ്കരിച്ച് പണിമുടക്കിയിരുന്നു. കൊട്ടാരക്കരയില്‍ ഐ.എം.എയും കെ.ജി.എം.ഒ.എയേയും ചേര്‍ന്ന് ഡോക്ടര്‍മാരും ജീവനക്കാരും എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. പ്രശ്നത്തില്‍ ഇടപെടാന്‍ തയാറാകാത്ത ജനപ്രതിനിധികളുടെ നടപടിയിലും പ്രതിഷേധം വ്യാപകമാവുകയാണ്. അതേസമയം, ഡോക്ടറെ കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്താല്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിപ്രകാരം ഡോക്ടറെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.