ആഹ്ളാദ പ്രകടനത്തിനിടെ കല്ളേറ്; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കുണ്ടറ: തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെ കല്ളേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിമണ്‍ തെങ്ങുവിള വീട്ടില്‍ ഉണ്ണികൃഷ്ണപിള്ള (43), വെള്ളിമണ്‍ സേതുഭവനില്‍ സേതു(33), വെള്ളിമണ്‍ വൃന്ദാവനത്തില്‍ വിവേക് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കല്ളേറില്‍ എ.എസ്.ഐ ജേക്കബിനും സി.പി.ഒ സുരേഷിനും പരിക്കേറ്റു. പൊലീസ് ജീപ്പിന്‍െറ ഗ്ളാസും തകര്‍ന്നു. ജെ. മേഴ്സിക്കുട്ടിയമ്മയുടെ ആഹ്ളാദ പ്രകടനം വ്യാഴാഴ്ച രാത്രി എട്ടോടെ വെള്ളിമണ്‍ നേതാജി ജങ്ഷന്‍ കടന്നുപോകുന്ന സമയത്താണ് പിന്നില്‍നിന്ന് കല്ളേറുണ്ടായത്.കല്ളേറ് കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച എ.എസ്.ഐക്കാണ് പരിക്കേറ്റത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.