പത്തനാപുരം: തെരഞ്ഞെടുപ്പിലെ ‘ജനപ്രിയ പുരസ്കാരം’ കെ.ബി. ഗണേഷ്കുമാര്‍ സ്വന്തമാക്കിയതോടെ മറ്റ് താരങ്ങള്‍ കളമൊഴിഞ്ഞു. രണ്ടരമാസം മലയോര മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പങ്കത്തില്‍ അഭ്രപാളിയിലെ തിളക്കമേറിയ താരങ്ങള്‍ രാഷ്ട്രീയജീവിതത്തിലും തിളങ്ങി. അതില്‍ അന്തിമവിജയം ഗണേഷിനൊപ്പം നിന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ജഗദീഷ്കുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥി ഭീമന്‍ രഘുവും പോരാട്ടശേഷം പിന്‍വാങ്ങി. മുന്നണികളെല്ലാം സിനിമാതാരങ്ങളെ മത്സരരംഗത്തേക്ക് ഇറക്കിയപ്പോള്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമായി പത്തനാപുരം മാറി. കിഴക്കന്‍ മേഖലയിലെ ചൂടും പ്രചാരണതിരക്കും ആദ്യം ഇവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ക്രമേണ ഇവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍െറ ഭാഗഭാക്കായി. വീറും വാശിയും ഏറിയപ്പോള്‍ മറ്റ് നേതാക്കളെക്കാള്‍ താരങ്ങള്‍ കളം കൈയിലെടുത്തു. തീ ചൂടും പൊടിക്കാറ്റും താരപോരാളികള്‍ക്ക് തടസ്സമായില്ല. ഇതിനിടെ ‘ആത്മ’യിലെയും ‘അമ്മ’യിലെയും നിരവധി നടീനടന്മാര്‍ പ്രചാരണത്തിനുമത്തെി. മേയ്ദിനത്തില്‍ വനിതകള്‍ക്കായി നടത്തിയ സമ്മേളനവേദി ടി.വി സീരിയല്‍ താരങ്ങളാല്‍ സമ്പന്നമായിരുന്നു. കുടുംബയോഗങ്ങളില്‍ സംസാരിച്ചതെല്ലാം വോട്ടര്‍മാരുടെ ഇഷ്ടകഥാപാത്രങ്ങളും കോമഡി താരങ്ങളും ആയിരുന്നു. പിന്നീട് മണ്ഡലത്തില്‍ മോഹന്‍ലാല്‍, ദിലീപ്, നാദിര്‍ഷ, അശോകന്‍, കെ.പി.എ.സി ലളിത തുടങ്ങിയ വെള്ളിത്തിരയിലെ താരസാന്നിധ്യവുമുണ്ടായി. പത്തനാപുരത്ത് വീട് വാടകക്കെടുത്ത് താമസിച്ചായിരുന്നു മൂന്ന് സ്ഥാനാര്‍ഥികളുടെയും പ്രചാരണം. വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. ജഗദീഷ്കുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥി രഘു ദാമോദരനും തിരുവനന്തപുരത്തേക്ക് മടങ്ങി. കാമറക്കണ്ണുകളോ റീടേക്കുകളോ ഇല്ലാതെ തുടര്‍ച്ചയായ നാലാം ഷോട്ടിലും ഗണേഷ് കുമാര്‍ ജനപ്രിയനായകപട്ടം നിലനിര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.