കൊല്ലം: വോട്ട് വര്‍ധനയില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നില്‍. ജില്ലയില്‍ മുന്നണികള്‍ക്ക് കിട്ടിയ വോട്ട് പരിശോധിച്ചാല്‍ എല്‍.ഡി.എഫ് നില ഭദ്രമാമണ്. യു.ഡി.എഫിന്‍െറ വോട്ട് ചോര്‍ച്ചയാണ് എന്‍.ഡി.എക്ക് നേട്ടമായത്. ഈ തെരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളിലായി 796711 വോട്ടാണ് എല്‍.ഡി.എഫിന് ലഭിച്ചത്. 531189 വോട്ടാണ് യു.ഡി.എഫിന്‍െറ വിഹിതം. 207291 വോട്ട് നേടി എന്‍.ഡി.എ ശക്തമായ സാന്നിധ്യം അറിയിച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ എല്‍.ഡി.എഫിന് 91215 വോട്ടിന്‍െറ വര്‍ധന ഉണ്ടായിട്ടുണ്ട്. 7.05 ലക്ഷം വോട്ടാണ് അന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ നേടിയത്. യു.ഡി.എഫ് 599194 വോട്ട് നേടിയിരുന്നു. ഇപ്പോള്‍ 68005 വോട്ടിന്‍െറ കുറവാണ് അവര്‍ക്ക്. 2011ല്‍ 49668 വോട്ട് നേടിയ ബി.ജെ.പി 2016ല്‍ എന്‍.ഡി.എ സഖ്യം ആയപ്പോള്‍ 157628 വോട്ടിന്‍െറ വര്‍ധനയാണ് നേടിയത്. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍.ഡി.എയുടെ വോട്ട് നേട്ടം കുറവാണെന്ന് കാണാം. 231884 വോട്ടാണ് അന്ന് എന്‍.ഡി.എക്ക് ലഭിച്ചത്. 24588 വോട്ടിന്‍െറ കുറവ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുമായി നോക്കുമ്പോള്‍ 106495 വോട്ടുകള്‍ എല്‍.ഡി.എഫ് കൂടുതലായി നേടിയിട്ടുണ്ട്. യു.ഡി.എഫിന് അന്ന് 573527 വോട്ട് ലഭിച്ചിരുന്നു. എന്നാല്‍, 42338ന്‍െറ കുറവാണ് ഇപ്പോള്‍ അവര്‍ക്ക് ഉണ്ടായത്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ നോക്കുമ്പോഴും നേട്ടം എല്‍.ഡി.എഫിനും എന്‍.ഡി.എക്കുമാണ്. അന്ന് 659300 വോട്ട് യു.ഡി.എഫിന് ലഭിച്ചിരുന്നു. എല്‍.ഡി.എഫിന് 601297 ഉം ബി.ജെ.പിക്ക് 100199 ആയിരുന്നു വോട്ട്. ആ കണക്കുമായി താരതമ്യം ചെയ്യുമ്പോഴും എല്‍.ഡി.എഫിന് 195414 വോട്ട് അധികമായി നേടാന്‍ സാധിച്ചെന്നതാണ്. എന്‍.ഡി.എക്ക് 107097 വോട്ടിന്‍െറ നേട്ടവും അവകാശപ്പെടാം. ഇവിടെയും അടിതെറ്റിയത് യു.ഡി.എഫിനാണ്. 128111 വോട്ടിന്‍െറ നഷ്ടമാണ് 2014ല്‍നിന്ന് 2016ല്‍ എത്തുമ്പോള്‍ അവര്‍ക്കുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.