കുണ്ടറ: ഇടതുതരംഗം കുണ്ടറയില്‍ അദ്ഭുതാവഹമായ ചരിത്രവിജയം സമ്മാനിച്ചു. മൂന്നുതവണ തുടര്‍ച്ചയായാണ് സി.പി.എം സ്ഥാനാര്‍ഥിയെ കുണ്ടറ തെരഞ്ഞെടുക്കുന്നത്. മണ്ഡലത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷമായ 30468 വോട്ടാണ് മേഴ്സിക്കുട്ടിയമ്മക്ക് നല്‍കിയത്. സി.പി.എമ്മിലെ എം.എ. ബേബിക്ക് 2006ല്‍ കിട്ടിയത് 14864 വോട്ടിന്‍െറ ഭൂരിപക്ഷമായിരുന്നു. ഇതിനോടടുത്ത് കോണ്‍ഗ്രസിലെ എ.എ. റഹീമിന് 1977ല്‍ ലഭിച്ചത് 14216 വോട്ടിന്‍െറ ഭൂരിപക്ഷമാണ്. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ബൂത്ത് അടിസ്ഥാനത്തിലെ കണക്കുകള്‍ വിലയിരുത്തിയ ആദ്യഘട്ടത്തില്‍ 13000 ത്തിലധികം വോട്ട് നേടുമെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തലെങ്കിലും നാലായിരത്തിനും അയ്യായിരത്തിനും ഇടയിലുള്ള ഭൂരിപക്ഷമായിരുന്നു അന്തിമമായി കണക്കാക്കിയിരുന്നത്. ബൂത്ത് തലത്തില്‍ കണക്ക് നല്‍കിയ പ്രവര്‍ത്തകരെയും അത് വിലയിരുത്തി വോട്ടുകള്‍ തിട്ടപ്പെടുത്തിയ മേല്‍ കമ്മിറ്റിക്കാരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു ഇടത് അനുകൂലമായി ആഞ്ഞടിച്ച നിശ്ശബ്ദ തരംഗം. തൂത്തുവാരിയാല്‍ പോലും പതിനയ്യായിരത്തിനപ്പുറം പോകുമെന്ന വിശ്വാസം പാര്‍ട്ടി ക്യാമ്പുകളില്‍ പോലും ഉണ്ടായിരുന്നില്ല. ഭൂരിപക്ഷത്തിന് പിന്നില്‍ ന്യൂനപക്ഷങ്ങളുടെ ഏകീകരണവും ദലിത് വോട്ടുകളുടെ സാന്നിധ്യവും പാര്‍ട്ടിയിലെ വിഭാഗീയത മാറ്റിവെച്ച് ഒരുമയോടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമാണ്. എസ്.ഡി.പി.ഐ, പി.ഡി.പി, ബി.എസ്.പി, ഡി.എച്ച്.ആര്‍.എം എന്നീ കക്ഷികള്‍ നേടിയത് കേവലം 3842 വോട്ട്. ദലിത് പിന്നാക്കവിഭാഗം ഒന്നായി എല്‍.ഡി.എഫിന് പിന്നില്‍ അണിനിരന്ന കാഴ്ചയാണ് വോട്ട് ഫലം വ്യക്തമാക്കുന്നത്. പ്രവര്‍ത്തകര്‍ 400 വോട്ടിന്‍െറ ഭൂരിപക്ഷം ലഭിക്കുമെന്ന് കണക്ക് കൊടുത്തിരുന്ന ബൂത്തുകളില്‍ പോള്‍ചെയ്ത വോട്ടിന്‍െറ എണ്‍പത് ശതമാനത്തിലധികം ലഭിച്ചത് പ്രവര്‍ത്തകരെപ്പോലും അദ്ഭുതപ്പെടുത്തി. മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഗോദയിലറക്കിയ രാജ്മോഹന്‍ ഉണ്ണിത്താനെ സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പുകളും സമുദായ സംഘടനകളും ചേര്‍ന്ന് വാരി. ഏഴ് പഞ്ചായത്തുകളില്‍ ഒന്നില്‍പോലും മുന്നിലത്തൊന്‍ ഇദ്ദേഹത്തിന് ആയില്ല. ഒപ്പം നിന്നവര്‍ കാലുവാരുകയും ബി.ജെ.പി തങ്ങളുടെ നില നാലുമടങ്ങ് മെച്ചപ്പെടുത്തുകയും ചെയ്തത് ഉണ്ണിത്താന്‍െറ അടിതെറ്റിച്ചു. ബി.ജെ.പി 1987 മുതലാണ് കുണ്ടറയില്‍ അസംബ്ളി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തുടങ്ങിയത്. ഏറ്റവും കൂടുതല്‍ വോട്ട് നേടിയത് 2011ലെ തെരഞ്ഞെടുപ്പില്‍ വെള്ളിമണ്‍ ദിലീപാണ് -5990. ഇപ്പോള്‍ മത്സരിച്ച എം.എസ്. ശ്യാംകുമാര്‍ നേടിയത് 20257 വോട്ടാണ്. നോട്ടക്ക് 66 പേരാണ് വോട്ട് ചെയ്തത്. എസ്.യു.സി.ഐ സ്ഥാനാര്‍ഥി വി. ആന്‍റണിക്ക് കിട്ടിയത് 340 വോട്ടും. യു.ഡി.എഫിന്‍െറ പരാജയം കുണ്ടറയില്‍ ആര്‍.എസ്.പിയുടെ നിലനില്‍പ് പരുങ്ങലിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.