ചവറ: തെരഞ്ഞെടുപ്പിനിടെ കൊട്ടുകാട്ടില്‍നടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പൊലീസുകാരനും പരിക്കേറ്റു. വോട്ടിങ്ങിനിടെ രാവിലെ 10.40നാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാവുംകടയില്‍ ഹുസൈനാണ് (39) പൊലീസിന്‍െറ മര്‍ദനമേറ്റത്. വോട്ടര്‍മാരെ ഇലക്ട്രോണിക് വോട്ടുയന്ത്രത്തിന്‍െറ മാതൃക കാട്ടി ജില്ലാ പഞ്ചായത്തംഗമായ യു.ഡി.എഫ് ജനപ്രതിനിധി വോട്ട് പിടിക്കുന്നതായ ആരോപണത്തെ തുടര്‍ന്നാണ് ഇരുപാര്‍ട്ടിക്കാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. പൊലീസ് ഇടപെട്ട് തര്‍ക്കം പരിഹരിച്ചശേഷം ആളുകള്‍ പിരിഞ്ഞുപോകുന്നതിനിടെ ബൈക്കിലത്തെിയ ഹുസൈന്‍െറ വാഹനത്തില്‍ പൊലീസ് ലാത്തികൊണ്ട് അടിച്ചു. ഇതോടെ ഹുസൈനും പൊലീസുകാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ഉന്തും തള്ളിനുമിടയിലാണ് ഹുസൈന് അടിയേറ്റത്. ഓടി മാറുന്നതിനിടെ മറിഞ്ഞുവീണും ഇയാള്‍ക്ക് പരിക്ക് പറ്റി. മര്‍ദനത്തെ തുടര്‍ന്ന് കക്ഷിഭേദമന്യേ നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ മര്‍ദിച്ച പൊലീസുകാരനെ സംഭവസ്ഥലത്തുനിന്ന് നീക്കി. പ്രകോപിതരായ പ്രവര്‍ത്തകരിലാരോ എറിഞ്ഞ കല്ല് കൊണ്ടാണ് പൊലീസുകാരന്‍െറ കൈക്ക് പരിക്കേറ്റത്. ചവറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ഹുസൈനെ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.