ആദിവാസികളെ കാടിറക്കി, നാട്ടിലുള്ളവരെ കാടുകയറ്റി

കാട്ടാക്കട: അഗസ്ത്യ വനമേഖലയിലെ വനത്തിനുള്ളില്‍ സജ്ജമാക്കിയ പോളിങ് സ്റ്റേഷന്‍ ഉള്‍വന സെറ്റില്‍മെന്‍റിലെ കാണിക്കാരായ വോട്ടര്‍മാര്‍ക്ക് ഗുണം ചെയ്തില്ല. വനത്തിനുള്ളിലെ ബൂത്തില്‍ വോട്ട് ചെയ്യാനത്തെിയ ആദിവാസി വോട്ടര്‍മാര്‍ വീണ്ടും കാടിറങ്ങി നാട്ടിലെ ബൂത്തിലത്തെി സമ്മതിദാനം രേഖപ്പെടുത്തേണ്ടിവന്നു. അതേസമയം ലിസ്റ്റ് തയാറാക്കിയതിലെ അപാകത കാരണമായി നാട്ടിലുള്ള പലര്‍ക്കും കാടുകയറേണ്ടിയുംവന്നു. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ ഉള്‍വനത്തിലെ ആദിവാസികള്‍ 15 മുതല്‍ മുപ്പതുവരെ കിലോമീറ്റര്‍ സഞ്ചരിച്ചാണ് വോട്ട് ചെയ്യാനത്തെുന്നത്. ഇതിനാല്‍ വനത്തിനുള്ളില്‍ പോളിങ് ബൂത്ത് സജ്ജമാക്കണമെന്ന ആവശ്യങ്ങള്‍ക്കൊടുവിലാണ് പൊടിയത്ത് പോളിങ് സ്റ്റേഷന്‍ അനുവദിച്ചത്. എന്നാല്‍, ഉള്‍വന ആദിവാസി കേന്ദ്രങ്ങളായ പാറ്റാംപാറ, പ്ളാവിള, കുന്നത്തേരി തുടങ്ങിയ ഊരുകളില്‍നിന്ന് പൊടിയം ബൂത്തില്‍ വോട്ട് ചെയ്യാനത്തെിയപ്പോഴാണ് തങ്ങള്‍ക്കുള്ള ബൂത്ത് കോട്ടൂര്‍ ഫോറസ്റ്റ് ഓഫിസില്‍ സജ്ജീകരിച്ച ബൂത്തിലാണെന്ന് അറിയുന്നത്. തുടര്‍ന്ന് ഇക്കുറിയും ആദിവാസികള്‍ നാട്ടിലെ ബൂത്തില്‍ വോട്ട് ചെയ്തശേഷം കാടുകയറി. ആദിവാസി സെറ്റില്‍മെന്‍റുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ആദിവാസിവോട്ടര്‍മാരെ പോളിങ് സ്റ്റേഷനിലത്തെിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കോട്ടൂര്‍, വാഴപ്പള്ളി പ്രദേശത്തെ നിരവധി വോട്ടര്‍മാര്‍ക്കാണ് വനത്തിനുള്ളിലെ പൊടിയത്ത് ബൂത്തില്‍ വോട്ട് ചെയ്യേണ്ടിവന്നത്. ഇവിടെ ഒരുവീട്ടില്‍ നിന്നത്തെിയ പകുതിപേര്‍ക്ക് വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനാകാതെ മടങ്ങേണ്ടിയും വന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.