കൊല്ലം: തിങ്കളാഴ്ച പരക്കെ മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്. എന്നാല്‍, നേരം പുലര്‍ന്നപ്പോള്‍ പോളിങ് ബൂത്തുകളുടെ മുന്നിലേക്ക് ജനം ഒഴുകിയത്തെുകയായിരുന്നു. വിലപ്പെട്ട സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ വോട്ട് ചെയ്ത് തരംഗമുണ്ടാക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് തീരദേശമേഖലയിലുടനീളം കണ്ടത്. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന പതിവ് നോക്കാതെ രാവിലെ ഏഴ് മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയത്തെി. രാവിലെ പത്തായതോടെ മഴയുടെ സാധ്യത അകന്നു. ഇതോടെ ബൂത്തുകളിലെ തിരക്കും കുറഞ്ഞുതുടങ്ങി. പിന്നീട് എല്ലാ തെരഞ്ഞെടുപ്പിലെയും പോലെ ഉച്ചക്കും വൈകീട്ടുമായി പോളിങ് ശതമാനം കൂടി. വൈകീട്ടോടെ മഴയത്തെിയെങ്കിലും പോളിങ്ങിനെ ബാധിച്ചില്ല. തീരദേശമേഖലയില്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. എന്നാല്‍, നീണ്ടകരയില്‍ നേരിയതോതില്‍ സി.പി.എം- ആര്‍.എസ്.പി സംഘര്‍ഷമുണ്ടായി. ചില വോട്ട് കാഴ്ചകളിലേക്ക്.... സമയം 12.43 ഇരവിപുരം ഗവ.എല്‍.പി.ബി.എസ് -വിലപ്പെട്ട സമ്മതിദാനവകാശം വിനിയോഗിക്കണമെന്ന സന്ദേശം യുവതലമുറക്ക് നല്‍കി 90 വയസ്സുകാരനായ തെക്കേവിള തുണ്ടഴികത്ത് വീട്ടില്‍ ചെല്ലപ്പന്‍ ബൂത്തിലേക്ക്. വാര്‍ധക്യത്തിന്‍െറ ആധിക്യം അല്‍പം ബാധിച്ചെങ്കിലും മകന്‍ സുധാകരന്‍െറ കൈപിടിച്ചാണ് അദ്ദേഹം ബൂത്തിലേക്കത്തെിയത്. കൂട്ടിന് ഭാര്യ പൊന്നമ്മയും ഉണ്ടായിരുന്നു. വോട്ട് ചെയ്യാതിരിക്കരുതെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഈ പ്രായത്തിലും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. 1.05 പള്ളിത്തോട്ടം ഇന്‍ഫന്‍റ് ജീസസ് എല്‍.പി സ്കൂള്‍ - മൂന്ന് ബൂത്തിലും നീണ്ട നിര. സ്ത്രീകളുടെ വരിക്കാണ് നീളം കൂടുതല്‍. വിദ്യാര്‍ഥികളും കൈക്കുഞ്ഞുങ്ങളും ക്യൂവിലുണ്ട്. വോട്ട് ചെയ്യുന്നത് കാണാന്‍ വന്നതാണെന്ന് മറുപടി. സ്ത്രീ സൗഹൃദ ബൂത്ത് അല്ലാതിരുന്നിട്ടുകൂടി ഇരിക്കാന്‍ ബെഞ്ചുകള്‍ നിരത്തിയിട്ടതാണ് ഇവിടത്തെ പ്രത്യേകത. 1.19 പള്ളിത്തോട്ടം മുഹമ്മദന്‍ എല്‍.പി.എസ് -ബൂത്ത് സന്ദര്‍ശനത്തിനായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മുകേഷ് എത്തി. മുകേഷ് ക്യൂവില്‍ നിന്നവരെ അഭിവാദ്യം ചെയ്തശേഷം റിട്ടേണിങ് ഓഫിസറോട് പോളിങ് വിവരങ്ങള്‍ ചോദിച്ചറിയുന്നു. മറ്റ് ബൂത്തുകളും സന്ദര്‍ശിക്കാനുള്ളതിനാല്‍ തിടുക്കത്തില്‍ പുറത്തേക്കിറങ്ങി. വഴിയില്‍ കാത്തുനിന്ന വനിതാ വോട്ടര്‍ക്ക് സെല്‍ഫിയെടുക്കണമെന്ന് ആഗ്രഹം. ആവശ്യം തള്ളാതെ ഫോട്ടോയെടുക്കാന്‍ സമയം നല്‍കിയശേഷം വാഹനത്തില്‍ അടുത്ത ബൂത്തിലേക്ക്. 1.34 തങ്കശ്ശേരി സെന്‍റ് പാട്രിക് എല്‍.പി സ്കൂള്‍ -സാമാന്യം തെറ്റില്ലാത്ത വോട്ടര്‍മാരുടെ നിര. 1514 വോട്ടര്‍മാരുള്ള ഒരു ബൂത്തില്‍ 565 പേരാണ് അതുവരെ വോട്ട് രേഖപ്പെടുത്തിയത്. മറ്റ് ബൂത്തുകളിലും സമാനമായ സ്ഥിതിയായിരുന്നു. 2.26 വള്ളിക്കീഴ് ഗവ.എച്ച്.എസ്.എസ്- കേന്ദ്രസേനയുടെ കര്‍ശന നിയന്ത്രണമായിരുന്നു ഇവിടെ കാണാന്‍ കഴിഞ്ഞത്. വോട്ടര്‍മാരല്ലാത്തവര്‍ക്കും വാഹനങ്ങള്‍ക്കും സ്കൂളിനുള്ളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. തിരിച്ചറിയല്‍ രേഖയുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശം. സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് സ്ഥലത്തത്തെി നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാമായിരുന്നു. ഉച്ചവരെ 50 ശതമാനത്തിനടുത്ത് പോളിങ് നടന്നു. 2.50 നീണ്ടകര സെന്‍റ് സെബാസ്റ്റ്യന്‍സ് എല്‍.പി.എസ് -പന്തികേടില്ലാത്ത അന്തരീക്ഷമാണ് ഇവിടെയത്തെിയപ്പോള്‍ ദൃശ്യമായത്. പൊലീസ് വാഹനങ്ങളും ഉദ്യോഗസ്ഥരും ആവശ്യത്തിലധികമുണ്ട്. അന്വേഷിച്ചപ്പോള്‍ അല്‍പം മുമ്പ് ചെറിയ വാക്കുതര്‍ക്കം നടന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍.എസ്.പി പ്രവര്‍ത്തകര്‍ പഞ്ചായത്ത് അംഗത്തെ കൈയേറ്റം ചെയ്തെന്ന ആരോപണവുമായി സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ഇവിടെ അപ്പോള്‍ പോളിങ് 49 ശതമാനം ആയി. 3.00 കാമന്‍കുളങ്ങര ഗവ. എല്‍.പി.എസ് -വോട്ടിന്‍െറ ആവേശം ഇവിടെ വ്യക്തമാണ്. സ്കൂളിനകത്തും പുറത്തും ജനക്കൂട്ടം. 55.1 ശതമാനം വോട്ട് പൂര്‍ത്തിയായതായി റിട്ടേണിങ് ഓഫിസര്‍ പറഞ്ഞു. 3.24 ചവറ ടൈറ്റാനിയം എംപ്ളോയിസ് റിക്രിയേഷന്‍ ക്ളബ് -ദേശീയ പാതക്കരികിലെ ഈ പോളിങ് ബൂത്തില്‍ തിങ്ങിനിറഞ്ഞ് വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. കുറേനേരമായി നിന്നിട്ടും ക്യൂ മുന്നോട്ട് പോകുന്നില്ളെന്ന് ചില വനിതാ വോട്ടര്‍മാരുടെ പരാതി. ഇതിനിടെ ഒരു മുതിര്‍ന്ന വോട്ടര്‍ സഹായിയുടെ സഹായത്തോടെ വോട്ടിങ് മെഷീന് മുന്നിലത്തെി. ആരാണ് ബട്ടണ്‍ ഞെക്കിയതെന്ന് അറിയും മുമ്പ് നീണ്ട ബീപ് ശബ്ദം ഉയര്‍ന്നു. എന്തായാലും വോട്ട് ചെയ്യാനത്തെിയ വോട്ടറും സഹായിയും ഹാപ്പി; ഒപ്പം ഉദ്യോഗസ്ഥരും. 4.10 അരിനല്ലൂര്‍ ഗവ. എല്‍.പി.എസ് -വോട്ടര്‍മാരുടെ നീണ്ട നിര പ്രതീക്ഷിച്ചാണ് ഇവിടെയത്തെിയത്. റിട്ടേണിങ് ഓഫിസര്‍ ഉള്‍പ്പെടെ പുറത്തിറങ്ങി വോട്ടര്‍മാരെ കാത്തിരിക്കുന്ന കാഴ്ചയാണ് കണ്ടത്. റോഡില്‍നിന്ന് അല്‍പം ഉള്ളിലേക്കാണ് സ്കൂള്‍. നേരത്തേയുള്ള തെരഞ്ഞെടുപ്പുകളില്‍ രാവിലെ മുതല്‍ തിരക്കനുഭവപ്പെടുന്ന കേന്ദ്രമായിരുന്നു. റോഡിന് സമീപത്തായി നിരവധി പേര്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ടായിരുന്നു. രാവിലെ മുതല്‍ പോളിങ് കുറവായിരുന്നെന്നാണ് അവരുടെ അഭിപ്രായം. 4.30 തെക്കുംഭാഗം സെന്‍റ് ജോസഫ്സ് എല്‍.പി സ്കൂള്‍ -ചെറിയ മഴ തുടങ്ങിയെങ്കിലും ഇവിടെയത്തെിയപ്പോള്‍ പുറത്ത് രണ്ട് ചേരിയായി നിന്നവര്‍ ഫലപ്രഖ്യാപനം നടത്തുന്നതാണ് കണ്ടത്. യു.ഡി.എഫ് തുടരുമെന്നാണ് ഒരു വിഭാഗം പറഞ്ഞത്. എന്നാല്‍, നാട് നശിച്ചെന്ന് മറുഭാഗം മറുപടി നല്‍കി. ചിരിച്ചുകൊണ്ടുള്ള സംവാദമായതിനാല്‍ വഴക്കിനോ അടിപിടിക്കോ ‘നോ ചാന്‍സ്’. അപ്പോഴേക്കും മഴ കനത്തു. പോളിങ് ബൂത്തുകളുടെ പരിസരത്തൂടെ സഞ്ചാരം പുരോഗമിക്കവെ ചെറുതും വലുതുമായ നിരകള്‍ ദൃശ്യമായി. വ്യാഴാഴ്ചവരെ കാത്തിരിക്കണമെന്നുതന്നെയാണ് വോട്ടര്‍മാരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.