ബി.ഡി.ജെ.എസ് പ്രവര്‍ത്തകരുടെ ബൂത്ത് തീവെച്ച് നശിപ്പിച്ചു

ഇരവിപുരം: ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്ന ബൂത്ത് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത് വാളത്തുംഗല്‍ ഒട്ടത്തില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമാക്കി. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് ഒട്ടത്തില്‍ ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്ത് സ്ഥാപിച്ചിരുന്ന ബി.ഡി.ജെ.എസിന്‍െറ ബൂത്ത് തീവെച്ച് നശിപ്പിച്ചത്. ഓല കൊണ്ട് കെട്ടിയിരുന്ന ബൂത്താണ് കത്തിനശിച്ചത്. സംഭവമറിഞ്ഞ് ബി.ഡി.ജെ.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമാക്കിയത്. തട്ടാമലഭാഗത്തും ഇവരുടെ ബോര്‍ഡുകളും മറ്റും നശിപ്പിക്കപ്പെട്ടിരുന്നു. ഏതാനും ദിവസം മുമ്പും ഒട്ടത്തില്‍ ഭാഗത്ത് സ്ഥാപിച്ചിരുന്ന ബി.ഡി.ജെ.എസ് ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.