ഓയൂര്‍: കൊട്ടാരക്കര താലൂക്കിലെ വെളിയം, പൂയപ്പള്ളി, വെളിനല്ലൂര്‍, കരീപ്ര പഞ്ചായത്തുകളിലെ 250 ഓളം പാറക്വാറികളില്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സ്ഫോടക വസ്തു ഉപയോഗിച്ച് ഖനനം. തെരഞ്ഞെടുപ്പായതിനാല്‍ ഈ ക്വാറികളില്‍ സ്ഫോടക വസ്തു ഉപയോഗിച്ചുള്ള ഖനനം നിര്‍ത്തിവെക്കണമെന്ന് അധികൃതര്‍ ആശ്യപ്പെട്ടിരുന്നു. ഇതു കാറ്റില്‍ പറത്തിയാണ് ഖനനം. ഭൂനിരപ്പില്‍നിന്ന് ആഴത്തിലുള്ള ഖനനം സമീപവാസികളുടെ സൈ്വരജീവിതത്തിന് പ്രശ്നമുണ്ടാക്കുന്നെന്ന് കാണിച്ച് നാട്ടുകാരും പരിസ്ഥിതിപ്രവര്‍ത്തകരും റവന്യൂ, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. മാത്രമല്ല പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സമീപത്തെ ജലസ്രോതസ്സുകള്‍ വറ്റിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ക്വാറിപ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് അധികാരികളോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.