പരവൂര്‍: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്‍െറ സമാപനം കുറിച്ച് എല്ലാ തവണയും നഗരത്തെ വീര്‍പ്പുമുട്ടിക്കുന്ന കൊട്ടിക്കലാശം പരവൂരില്‍ ഇത്തവണ ഉണ്ടാവില്ല. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്‍െറ പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശവും ശബ്ദഘോഷവും വേണ്ടെന്ന് രാഷ്ട്രീയകക്ഷികള്‍ തീരുമാനിച്ചത്. പ്രചാരണം അന്തിമഘട്ടത്തിലത്തെുമ്പോള്‍ വോട്ടുകള്‍ ഉറപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് സ്ഥാനാര്‍ഥികള്‍. സ്വീകരണ പരിപാടികള്‍ വെള്ളിയാഴ്ച അവസാനിച്ചതോടെ കവല, കുടുംബയോഗങ്ങള്‍ നടത്തുന്ന തിരക്കിലാണ് പാര്‍ട്ടികള്‍. പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനത്തിന്‍െറ തിരക്കിലാണ്. മൈക്ക് പ്രചാരണത്തിവും മൂന്നു കൂട്ടരും പിന്നിലല്ല. വിജയിക്കുമെന്ന ഉറച്ച വിശ്വാസമാണ് ഇടതു പ്രവര്‍ത്തകരും നേതാക്കളും പങ്കുവെക്കുന്നത്. ജി.എസ്. ജയലാല്‍ മണ്ഡലത്തില്‍ നടപ്പാക്കിയ ജനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളെ സഹായിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. വികസനമുരടിപ്പാണ് യു.ഡി.എഫ് മുന്നോട്ട് വെക്കുന്നത്. ഇരു മുന്നണികളും ജനങ്ങളെ മാറിമാറി കബളിപ്പിക്കുകയാണെന്ന ആരോപണമാണ് ബി.ജെ.പി ഉയര്‍ത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.