പന്മന: പ്രധാനമന്ത്രിയും ദേശീയനേതാക്കളും എത്ര ഓടി നടന്നാലും കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ളെന്ന് മുന്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി. പന്മനയില്‍ ഷിബു ബേബിജോണിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയശക്തികള്‍ക്ക് താവളം ഉണ്ടാക്കാനുള്ള ശ്രമം വിലപ്പോവില്ല. മൂന്നുവട്ടം അധികാരത്തിലിരുന്ന തന്നെക്കൊണ്ടുപോലും ചെയ്യാനാകാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ചെയ്തത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലത്തെിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ളെന്ന് മാത്രമല്ല, 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തും. ഇടതുമുന്നണി അധികാരത്തിലത്തെിയാല്‍ അക്രമ രാഷ്ട്രീയത്തിലൂടെ കേരളത്തെ 25 വര്‍ഷം പിറകോട്ട് കൊണ്ടുപോകും. വന്‍കിട പദ്ധതികള്‍ക്കൊപ്പം സാധാരണക്കാര്‍ക്ക് സഹായം ചെയ്തതിലൂടെ ഏറ്റവും വിജയിച്ച സര്‍ക്കാറാണ് കേരളത്തിലേതെന്നും ആന്‍റണി പറഞ്ഞു. ചവറ അരവി അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.സി. വേണുഗോപാല്‍ എം.പി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, പ്രതാപവര്‍മ തമ്പാന്‍, ജി. ദേവരാജന്‍, ജമീലാ ഇബ്രാഹീം, കെ. സുരേഷ്ബാബു, ചവറ വാസുപിള്ള, സ്ഥാനാര്‍ഥി ഷിബു ബേബിജോണ്‍ എന്നിവര്‍ സംസാരിച്ചു. കുണ്ടറ: പ്രധാനമന്ത്രി ഉള്‍പ്പെടെ ഒരു ഡസന്‍ കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ തെക്കുവടക്ക് പാഞ്ഞും പറന്നും നടത്തുന്നത് പാഴ്വേലയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍െറ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മന്ത്രിമാര്‍ ഇങ്ങനെ പാഞ്ഞുനടന്നാലൊന്നും കേരളത്തിനുള്ളില്‍ കാലുകുത്താന്‍ അനുവദിക്കില്ല. രണ്ടു വര്‍ഷമായി ഇന്ത്യയെ തകര്‍ക്കാനും ജനങ്ങള്‍ക്കിടയിലെ ഐക്യം താറുമാറാക്കാനുമാണ് ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഇന്ത്യക്കുവേണ്ടിയുള്ളതാണെന്നും കേരളത്തില്‍ തുടര്‍ഭരണമുണ്ടാക്കാനും വികസനത്തിലൂടെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ജനങ്ങള്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫ. ഇ. മേരിദാസന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, കോയിവിള രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, പ്രതാപവര്‍മ തമ്പാന്‍, പുനലൂര്‍ മധു, എഴുകോണ്‍ സത്യന്‍, കെ. ബാബുരാജന്‍, പി. ജര്‍മിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു. കരുനാഗപ്പള്ളി: കേരള നിയമസഭയില്‍ ബി.ജെ.പിക്ക് എം.എല്‍.എയെ എത്താക്കാമെന്ന മോഹം നടക്കില്ളെന്നും പ്രബുദ്ധരായ വോട്ടര്‍മാര്‍ അത് അനുവദിക്കില്ളെന്ന് എ.കെ. ആന്‍റണി. കരുനാഗപ്പള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍. മഹേഷിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തഴവ കുറ്റിപ്പുറത്ത് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. രാജന്‍ അധ്യക്ഷത വഹിച്ചു. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍, പ്രതാപ വര്‍മതമ്പാന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, ചിറ്റുമൂല നാസര്‍, മുനമ്പത്ത് വഹാബ് എം. അന്‍സര്‍, എന്‍. അജയകുമാര്‍, അഡ്വ. എം.എ. ആസാദ്, അഡ്വ. എം. ഇബ്രാഹിംകുട്ടി, പതീപ്പുര എം. കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.