കിഴക്കന്‍ മേഖലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു

കൊല്ലം: വേനല്‍മഴ പെയ്തുതുടങ്ങിയതോ ടെ ഡെങ്കിപ്പനി, ജലജന്യരോഗങ്ങള്‍ എന്നിവക്കെതിരെ കരുതല്‍ ഉണ്ടാകണമെന്ന് ആരോഗ്യവകുപ്പ്. ജില്ലയില്‍ പലയിടത്തും ഡെങ്കിപ്പനി ബാധിതര്‍ ഏറുന്നതായും അധികൃതര്‍ അറിയിച്ചു. പുനലൂര്‍, പത്തനാപുരം, കടയ്ക്കല്‍, അഞ്ചല്‍ മേഖലകളിലും കൊല്ലം കോര്‍പറേഷനിലെ വിവിധ ഡിവിഷനുകളിലും 50ഓളം പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ മെഡിക്കല്‍ ടീമിന്‍െറ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ കാമ്പയിന്‍ ആരംഭിക്കും. ജില്ലയിലെ വിവിധയിടങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ പ്രത്യേക സംഘം പരിശോധന നടത്തുമെന്നും ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സന്ധ്യ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.