കൊല്ലം: കൊടും ചൂടില്‍ വെന്തുരുകിയ നാടിന് ആശ്വാസമായി മഴയത്തെി. കഴിഞ്ഞ ദിവസം മുതല്‍ വിവിധ പ്രദേശങ്ങളില്‍ ശക്തമായ കാറ്റോടെ മഴ പെയ്യുന്നുണ്ട്. അന്തരീക്ഷത്തിലെ താപനില കുറക്കാന്‍ മഴ കാരണമായിട്ടുണ്ട്. കടുത്ത ഉഷ്ണത്തില്‍നിന്ന് തണുത്ത കാലാവസ്ഥയിലേക്കത്തെിയിട്ടുണ്ട്. ബുധനാഴ്ച ജില്ലയുടെ മിക്ക ഭാഗങ്ങളിലും ഉച്ചക്കു ശേഷം മഴ ലഭിച്ചു. കഴിഞ്ഞ മൂന്നു ദിവസവും വൈകീട്ടോടെയാണ് മഴമേഘങ്ങള്‍ പ്രത്യക്ഷമായത്. മുന്‍ ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി കാറ്റിന്‍െറയും ഇടിമിന്നലിന്‍െറയും ശക്തി കുറഞ്ഞെങ്കിലും നാശനഷ്ടങ്ങള്‍ തുടരുകയാണ്. മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് നിരവധി വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങി. 11 കെ.വി ലൈനുകളുടെ പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനാല്‍ രാത്രി വൈകിയും പലയിടത്തും വൈദ്യുതിബന്ധം പുന$സ്ഥാപിക്കാനായിട്ടില്ല. കാറ്റില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ചും ധാരണയായിട്ടില്ല. വരുംദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.