ആര്യങ്കാവില്‍ 15 ലക്ഷത്തിന്‍െറ പുകയില ഉല്‍പന്നവുമായി രണ്ടുപേര്‍ പിടിയില്‍

പുനലൂര്‍: തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി കയറ്റിയ പിക്-അപ്പില്‍ കടത്തിവന്ന 15 ലക്ഷത്തോളം രൂപ വില വരുന്ന അര ലക്ഷം പുകയില ഉല്‍പന്നം എക്സൈസ് ചെക്പോസ്റ്റില്‍ പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വാഹനം ചെക്പോസ്റ്റ് കടന്നത്തെിയത്. ആലംകുളത്തുനിന്ന് പാരിപ്പള്ളിയിലേക്ക് പച്ചക്കറി കയറ്റിവന്ന വാഹനത്തിലാണ് പുകയില ഉല്‍പന്നം ചാക്കിലാക്കി ഒളിപ്പിച്ചിരുന്നത്. ലോറി ഡ്രൈവര്‍ തെങ്കാശി പിള്ളയാര്‍തെരുവില്‍ മുത്തുകുമാര്‍ (48), സഹായിയും വാഹന ഉടമയുമായ തെങ്കാശി പേശിപുരം സ്വദേശി ഗണേഷ് പ്രഭു (31) എന്നിവരാണ് പിടിയിലായത്. പ്ളാറ്റ്ഫോമില്‍ പ്ളാസ്റ്റിക് ചാക്കുകളിലാക്കി പുകയില ഉല്‍പന്നം ഒളിപ്പിച്ചതിന് മുകളിലായി പച്ചക്കറിച്ചാക്കുകള്‍ അടുക്കിയിരുന്നു. വാഹന പരിശോധനക്കിടെ ഉപയോഗശൂന്യമായ പച്ചക്കറികള്‍ എക്സൈസിന്‍െറ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇവ ഇറക്കി പരിശോധിച്ചപ്പോഴാണ് പുകയില ഉല്‍പന്നം കണ്ടത്തെിയത്. വാഹനം ഉള്‍പ്പെടെ പിടികൂടിയ സാധനങ്ങളും പ്രതികളെയും തെന്മല പൊലീസിന് കൈമാറി. എക്സൈസ് സി.ഐ ടി. അനില്‍കുമാര്‍, ഇന്‍സ്പെക്ടര്‍ ടോണിജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. രണ്ടാഴ്ച മുമ്പും ഇതേ നിലയില്‍ പച്ചക്കറിയുടെ മറവില്‍ പാരിപ്പള്ളിയിലേക്ക് കൊണ്ടുവന്ന 10 ലക്ഷം രൂപയുടെ ലഹരി ഉല്‍പന്നങ്ങള്‍ എക്സൈസ് ചെക്പോസ്റ്റില്‍ പിടുകൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.