കഴക്കൂട്ടം: തീരദേശത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു. പുതിയ ലഹരി സംവിധാനങ്ങളെക്കുറിച്ച് പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുള്ള അറിവില്ലായ്മ ലഹരിമരുന്ന് സുലഭമാകാന്‍ കാരണമാകുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും ക്രിമിനല്‍ പശ്ചാത്തലത്തിലേക്ക് എത്തിപ്പെടുന്നതോടെ പ്രദേശം ഭീതിയുടെ നിഴലിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കള്‍ പണം കണ്ടത്തെുന്നതിന് ക്രൂരകൃത്യങ്ങളിലേക്കും കവര്‍ച്ചയിലേക്കും തിരിയുന്ന പ്രവണത പ്രദേശത്ത് ശക്തമായിട്ടുണ്ട് . ജില്ലയിലെ പെരുമാതുറ, പുതുക്കുറിച്ചി മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ടെങ്കിലും പേരിനുപോലും അന്വേഷണം നടത്താന്‍ അധികൃതര്‍ തുനിഞ്ഞിട്ടില്ല. വിദേശത്തുനിന്ന് എത്തിക്കുന്ന പൊതിക്കെട്ടിന് സമാനമായ രീതിയില്‍ പാഴ്സലുകളാക്കിയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മുതലപ്പൊഴി തുറമുഖ പ്രദേശം, പെരുമാതുറ പാലം, മുതലപ്പൊഴി ലേലഹാളിന് സമീപം എന്നിവിടങ്ങളിലാണ് മയക്കുമരുന്ന് മാഫിയ താവളമെന്ന് നാട്ടുകാര്‍ പറയുന്നു. കടല്‍ത്തീരത്തോട് ചേര്‍ന്ന പ്രദേശത്ത് സൂക്ഷിക്കുന്ന ലഹരി ഉല്‍പന്നങ്ങള്‍ തിരക്കേറിയ പ്രദേശത്ത് എത്തിച്ച് വില്‍ക്കുന്ന സംഘമാണ് ഇവിടെ തമ്പടിക്കുന്നത്. പലതവണ മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാര്‍ സംഘടിച്ചെങ്കിലും മാഫിയ ഭീഷണിയുമായി രംഗത്തത്തെുകയായിരുന്നു. രണ്ടുഗ്രാമില്‍ താഴെ തൂക്കമുള്ള പൊതികളാക്കിയാണ് വില്‍പന. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളടക്കമുള്ള സംഘം പ്രദേശത്ത് ചില്ലറ വില്‍പനക്കായി എത്താറുള്ളതായി നാട്ടുകാര്‍ പറയുന്നു. കടല്‍ത്തീരത്തേക്ക് പോകുന്ന ഇടവഴികള്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്‍െറ വില്‍പന. കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ വാങ്ങി നല്‍കിയാണ് വില്‍പനക്ക് രംഗത്തിറക്കുന്നത്. തീരദേശത്തെ 15 വയസ്സിന് താഴെയുള്ള നിരവധി കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞദിവസം കണിയാപുരം പള്ളിനടയില്‍ പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തില്‍ പിടിയിലായവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. പെരുമാതുറ നിവാസികളാണ് പിടിയിലായത്. മയക്കുമരുന്ന് വില്‍പനക്കാര്‍ തമ്മിലെ സംഘര്‍ഷവും പതിവാണ്.നിരവധി തവണ മയക്കുമരുന്ന് വില്‍പനക്കാരെ പിടികൂടിയെങ്കിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദം മണിക്കൂറുകള്‍ക്കകംതന്നെ പ്രതികളെ പുറത്തിറക്കുന്നതിന് കാരണമാകുന്നു. ഇന്‍റര്‍നെറ്റിലൂടെ പ്രചാരം നേടിയ ബാംഗോ രീതി തീരദേശത്തും കഴക്കൂട്ടം ടെക്നോപാര്‍ക് അടക്കമുള്ളയിടങ്ങളിലും സജീവമാണ്. ഒഴിഞ്ഞ കുപ്പിയില്‍ പകുതിയോളം ദ്രാവകം നിറച്ച് അതില്‍ കഞ്ചാവ് നിറച്ച് കത്തിക്കുമ്പോഴുള്ള പുക കുപ്പിക്കുള്ളില്‍ നിറയ്ക്കുന്നു. ഇത് ലായനിയുമായി ചേര്‍ത്ത് ലഹരിയാക്കിയാണ് ഉപയോഗിക്കുന്നത്. മാജിക് മഷ്റൂം, പഞ്ചസാരക്യൂബുകള്‍, സ്റ്റാമ്പ് എന്നിവയാണ് യുവതലമുറ ഉപയോഗിക്കുന്നവ. മാജിക് മഷ്റൂം എന്നത് ഒരുതരം കൂണ്‍ വിഭാഗത്തില്‍പെടുന്നവയാണ്. തണുത്ത പ്രദേശങ്ങളില്‍ വളരുന്ന ഇവ കണ്ടെയിനറുകളില്‍ എത്തിച്ച് പ്രദേശത്ത് വിതരണം ചെയ്യുകയാണ് പതിവ്. യുവാക്കളുടെ ഇടയില്‍ പ്രചാരത്തിലുള്ള മറ്റൊന്നാണ് സ്റ്റാമ്പ്. ഇത് കണ്ടാല്‍ സ്റ്റാമ്പ് പോലെയിരിക്കും. ഇതിനുപിറകില്‍ ഒരു തുള്ളി പുരട്ടിയശേഷം നാക്കില്‍ പുരട്ടുകയാണ് പതിവ്. ഉഗ്ര ലഹരിയടങ്ങുന്ന സ്റ്റാമ്പ് ഉപയോഗം കോളജ് വിദ്യാര്‍ഥികളിലടക്കം പ്രചാരം നേടിവരികയാണ്. ലഹരി മരുന്നടങ്ങിയ ദ്രാവകം പഞ്ചസാരക്യൂബിനുള്ളില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് മറ്റൊരു രീതി. ഇവയൊന്നും തന്നെ മിക്ക പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അറിവില്ളെന്നത് ലഹരി പ്രദേശത്ത് വ്യാപകമായി എത്താന്‍ കാരണമാകുന്നു.പശപോലുള്ള പദാര്‍ഥങ്ങള്‍ ലഹരിയായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്നുണ്ട്. സ്വാമി, പൊടി തുടങ്ങിയ കോഡ് ഭാഷകളില്‍ പ്രചാരം നേടിയ മയക്കുമരുന്നുകളുടെ വിതരണവും ഉപയോഗവും തീരത്ത് സജീവമാണ്. പെരുമാതുറ, മുതലപ്പൊഴി, പുതുക്കുറിച്ചി എന്നിവിടങ്ങളില്‍ മയക്കുമരുന്ന് വിതരണവും ഉപയോഗവും സജീവമായിട്ടും കഠിനംകുളം പൊലീസ് നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചുവരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്പെഷല്‍ ബ്രാഞ്ച് അടക്കമുള്ള സംവിധാനങ്ങളും വിവരങ്ങള്‍ ശേഖരിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതില്‍ പൂര്‍ണപരാജയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.