കൊല്ലം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ എട്ട് കമ്പനി കേന്ദ്രസേന എത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. കൊല്ലം സിറ്റിയിലും റൂറലിലുമായി നാല് വീതം കമ്പനികളെയാണ് വിന്യസിക്കുക. ക്രമസമാധാനപരിപാലനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൊലീസ് മേധാവികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാവാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍, ബൂത്തുകള്‍ തുടങ്ങിയവ രാഷ്ട്രീയ പ്രതിനിധികളില്‍നിന്ന് കലക്ടര്‍ ചോദിച്ചറിഞ്ഞു. പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി. ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് പട്രോളിങ് ശക്തമാക്കാനും നിര്‍ദേശിച്ചു. പരാതികളും കുറ്റങ്ങളും വസ്തുനിഷ്ഠമായിരിക്കണമെന്നും വ്യാജപരാതികള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ്, റൂറല്‍ എസ്.പി അജിതാബീഗം, സി.ഐ.എസ്.എഫ് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് എ.കെ. മല്ലിക്, ഐ.ടി.ബി.പി കമാന്‍ഡന്‍റ് പരസ്തപാ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.