പാടത്തെ പ്രചാരണത്തിന് അതിര്‍ത്തികളില്ല

പത്തനാപുരം: ആറുപേരാണ് ഇവിടെ മുന്നണി സ്ഥാനാര്‍ഥികള്‍. വിമതരും ഡമ്മിയുമല്ല, ശരിക്കും സ്ഥാനാര്‍ഥികള്‍. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ പാടത്തെ പ്രചാരണ പോസ്റ്ററുകള്‍ കണ്ടാല്‍ ആരും അദ്ഭുതപ്പെടും. അതിരുകള്‍ പ്രചാരണത്തിന് തടസ്സമാകാത്ത ഇവിടെ ഒരു പാതയുടെ അകലെ കോന്നി നിയോജകമണ്ഡലവും ഇപ്പുറം പത്തനാപുരം നിയോജകമണ്ഡലവുമാണ്. രണ്ട് മണ്ഡലങ്ങളുടെയും മുന്നണി സ്ഥാനാര്‍ഥികള്‍ക്കായുള്ളത് ഓരോ ഓഫിസ് വീതവുമാണ്. അതിനാല്‍ തന്നെ പാടത്തത്തെിയാല്‍ മണ്ഡലമേതെന്നും സംശയം തോന്നാം. ടൗണിലെ ചിലയിടങ്ങളില്‍ ഒരുവഴിയില്‍തന്നെ രണ്ട് മണ്ഡലത്തിലെയും വോട്ടര്‍മാരുമുണ്ട്. പ്രചാരണത്തിനായി ഇരു മണ്ഡലത്തിലെയും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഇറങ്ങുന്നത് ഒരുമിച്ചുതന്നെയാണ്. ഇനി സ്ഥാനാര്‍ഥികളുടെ സ്വീകരണം ഒരേ സമയത്താക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ബൂത്ത് രൂപവത്കരണവും തെരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ ഒരുമിച്ചായതോടെ പതിവിലും ആവേശത്തിലാണ് നേതാക്കളും അണികളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.