പട്ടിണിമരണങ്ങള്‍ കേരളത്തിലും –അനന്ത്കുമാര്‍

ചവറ: പണ്ട് യു.പി, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളില്‍ നടന്നിരുന്ന പട്ടിണിമരണവും ബലാത്സംഗവും കൊള്ളയും കൊലപാതകവും ഇന്ന് കേരളത്തിലാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍. എന്‍.ഡി.എ ചവറ നിയോജകമണ്ഡലം സ്ഥാനാര്‍ഥി എം. സുനിലിന്‍െറ തെരഞ്ഞെടുപ്പ്യോഗം പന്മന ഇടപ്പള്ളിക്കോട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ കഴിഞ്ഞപ്രാവശ്യം വന്നപ്പോള്‍ ആദിവാസി പെണ്‍കുട്ടി വിശപ്പ് സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ് മാധ്യമങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ പെരുമ്പാവൂരില്‍ ജിഷ എന്ന ദലിത് സഹോദരി പൈശാചികമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഇത് ഭാരതത്തിന് മുഴുവന്‍ അപമാനകരമാണ്. പശ്ചിമ ബംഗാളില്‍ വിവാഹം കഴിഞ്ഞ് മധുവിധു ആഘോഷിക്കുന്നവര്‍ കേരളത്തിലും അതിനുള്ള രഹസ്യചര്‍ച്ചകള്‍ നടത്തുന്നെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ഭരണിക്കാവ് രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്‍റ് ജി. ഗോപിനാഥ്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. അരുള്‍, സുജിത്ത് സുകുമാരന്‍, മഹിളാമോര്‍ച്ച സംസ്ഥാന കോഓഡിനേറ്റര്‍ സിമി ജ്യോതിഷ്, ബേബിജോണ്‍, മാമ്പുഴ ശ്രീകുമാര്‍, തേവലക്കര രാജീവ്, സോമരാജന്‍, ശോഭനകുമാര്‍, ബി. സുനില്‍കുമാര്‍, ഡോ. ശ്രീകുമാര്‍, അഞ്ജനാ സുരേഷ്, സോമന്‍, അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.