ചാത്തന്നൂര്‍: അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പൊലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍മനിരതരാകുന്നതെന്ന് ആക്ഷേപം. പൊലീസിന് ഏറെ താല്‍പര്യം ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കുന്നവരെ പിടികൂടുന്നതിലാണത്രെ. എന്നാല്‍ മറ്റുനിയമലംഘനങ്ങള്‍ ഇക്കൂട്ടര്‍ കണ്ടില്ളെന്ന് നടിക്കുന്നെന്നാണ് പരാതി. മോട്ടോര്‍ വാഹന വകുപ്പിനാകട്ടെ നിരവധി ഫൈ്ളയിങ് സ്ക്വാഡുകള്‍ നിലവിലുണ്ടെങ്കിലും നാമമാത്രമായാണ് പരിശോധന നടത്തുന്നത്. ദേശീയപാതയിലെ അപകടങ്ങള്‍ കുറക്കുന്നതിനായി പൊലീസ് പുറത്തിറക്കിയ ഇന്‍റര്‍സെപ്ടര്‍ വാഹനവും ഇപ്പോള്‍ നിരത്തില്‍ കാണാനില്ല. ഇന്‍റര്‍സെപ്ടറില്‍ അമിതവേഗം കണ്ടത്തൊനുള്ള കാമറ ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളും ഉണ്ട്. എന്നാല്‍ അമിത വേഗത്തില്‍ കടന്നുപോകുന്ന ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ളവ ഈ കാമറകളില്‍ പതിയുന്നില്ല. ദേശീയപാതയില്‍ മേവറം മുതല്‍ കടമ്പാട്ടുകോണം വരെയുള്ള ഭാഗത്തെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി നടപ്പാക്കിയ പല പദ്ധതികളും പാളിപ്പോയി. ചൊവ്വാഴ്ച രാവിലെ ദേശീയപാതയില്‍ കൊട്ടിയത്ത് കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ മരിച്ചിരുന്നു. ഇവര്‍ ഹെല്‍മറ്റ് ധരിച്ചിട്ടും ബസ്¥്രെഡവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയത്. വലിയ വാഹനങ്ങളില്‍ സ്പീഡ് ഗവേണറുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലതും പ്രവര്‍ത്തിക്കുന്നില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാവുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാകട്ടെ വലിയ വാഹനങ്ങള്‍ പരിശോധിക്കാറില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായുള്ള പരിശോധനക്ക് മാത്രമാണ് ഇത്തരം വാഹനങ്ങളില്‍ സ്പീഡ് ഗവേണറുകള്‍ പ്രവര്‍ത്തപ്പിക്കുന്നത്. പരിശോധന കഴിഞ്ഞാലുടന്‍ ഇത് ഇളക്കി മാറ്റുകയാണ് പതിവ്. കൂടാതെ അപകടത്തില്‍പെടുന്നവരെ എളുപ്പത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനായി രൂപവത്കരിച്ച ആക്ട് ഫോഴ്സിനെയും ഇപ്പോള്‍ കാണാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.